അങ്ങാടിപ്പുറത്ത് ദേശീയപാതയിലൂടെ മലിനജലം പരന്നൊഴുകുന്നു

Share to



Perinthalmanna Radio
Date: 19-04-2024

അങ്ങാടിപ്പുറം : ദേശീയപാതയിൽ അങ്ങാടിപ്പുറത്ത് റോഡിലൂടെ മലിനജലം പരന്നൊഴുകുന്നു. അൽപ്പാക്കുളത്തിനു സമീപമുള്ള ഓടയിലെ മലിനജലമാണ് ഓട അടഞ്ഞത് കാരണം പുറത്തേക്കൊഴുകുന്നത്. ഹോട്ടലുകളിലെ മലിനജലം ഒഴുകുന്നത് ഈ ഓടയിലൂടെയാണ്. അൽപ്പാക്കുളത്തിനടുത്തുള്ള കടകൾക്കു മുന്നിലും മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പരിശീലനകേന്ദ്രമായ റിച്ചിന് മുന്നിലും വെള്ളം കെട്ടിനിൽക്കുകയാണ്. നൂറുകണക്കിനാളുകൾ ഉപയോഗിക്കുന്ന വഴിയാണിത്.

പലതവണ അധികൃതരെ അറിയിച്ചിട്ടും വെള്ളം റോഡിലൂടെ ഒഴുകുന്നത് തടയാൻ സ്ഥിരമായൊരു സംവിധാനം ഏർപ്പാടാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഈ ഭാഗത്ത് ഒാവുപാലത്തിനടിയിലൂടെ വെള്ളം മറുവശത്തേക്ക് ഒഴുകിയാണ് പോകേണ്ടത്. പക്ഷേ, വർഷങ്ങളായി ഈ ഓവുപാലത്തിനടിവശം അടഞ്ഞു കിടക്കുകയാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *