നാളെ നടത്താനിരുന്ന ദേശീയ പണിമുടക്ക് ജൂലൈ 9ലേക്ക് മാറ്റി

Share to

Perinthalmanna Radio
Date: 19-05-2025

ന്യൂഡൽഹി ∙ നാളെ (മേയ് 20ന്) നടത്താനിരുന്ന
ദേശീയ പണിമുടക്ക് ജൂലൈ ഒൻപതിലേക്കു മാറ്റിയതായി തൊഴിലാളി സംഘടനകളുടെ ഏകോപനസമിതി അറിയിച്ചു. തൊഴിൽ കോഡുകൾ പിൻവലിക്കുകയെന്നത് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.

പഹൽഗാം ഭീകരാക്രമണവും തുടർന്നുള്ള ഇന്ത്യ–പാക്ക് സംഘർഷവും കണക്കിലെടുത്താണ് പണിമുടക്ക് മാറ്റിയത്. ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, ടിയുസിസി, എസ്ഇഡബ്ല്യുഎ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നിവയടക്കമുള്ള സംഘടനകളുടെ ഏകോപന സമിതിയാണു പണിമുടക്കിനു നേതൃത്വം നൽകുന്നത്.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *