താറാവ് കൂട്ടില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടി

Share to


Perinthalmanna Radio
Date: 19-07-2025

പരിയാപുരം: പരിയാപുരത്തെ വാത്താച്ചിറ വർഗീസ് ജോർജിെൻ വീട്ടുപരിസരത്തെ താറാവിന്‍റെ കൂട്ടില്‍ നിന്ന് പെരുമ്പാമ്പിനെ പിടികൂടി.

ജില്ലാ ട്രോമാ കെയർ പെരിന്തല്‍മണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരാണ് പിടികൂടിയത്. മൂന്ന് താറാവുകളെ കൊന്ന നിലയിലാണ് പെരുന്പാന്പിനെ കണ്ടത്.

വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് സർപ്പ റെസ്ക്യൂവർമാരായ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തില്‍ ഫാറൂഖ് പൂപ്പലം, പ്രവർത്തകനായ സുബീഷ് പരിയാപുരം എന്നിവരാണ് പെരുന്പാന്പിനെ പിടികൂടിയത്.

പെരുന്പാന്പിനെ പിന്നീട് അമരന്പലം സൗത്ത് ഫോറസ്റ്റ് ആർആർടിക്ക് കൈമാറും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *