അങ്ങാടിപ്പുറം- വളാഞ്ചേരി റോഡിന് ആശ്വാസം; തകർന്ന ഭാഗത്ത് നവീകരണം തുടങ്ങി

Share to

Perinthalmanna Radio
Date: 19-08-2024

അങ്ങാടിപ്പുറം: അങ്ങാടിപ്പുറം- വളാഞ്ചേരി റോഡിൽ തകർന്ന ഭാഗത്ത് നവീകരണം തുടങ്ങി. മാലാപറമ്പ്–മുതൽ വെങ്ങാട് ഗോകുലം വരെയുള്ള ഭാഗങ്ങളിലാണ് നവീകരണം. രണ്ട് ഘട്ടങ്ങളിലായി 12 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. തകർന്നു കിടന്ന റോഡിലെ അങ്ങാടിപ്പുറം മുതൽ മാലാപറമ്പ് ജാറം വരെയുള്ള ഭാഗം രണ്ടു ഘട്ടങ്ങളായി നവീകരിച്ചിരുന്നു.

ഇതിന്റെ അവസാന ഘട്ട ട‌ാറിങ് അവശേഷിക്കുന്നുണ്ട്. മഴവെള്ളം കെട്ടിനിൽക്കുന്ന എടയൂർ റോഡ് ജംക്‌ഷനിലെ കലുങ്കു നിർമാണമാണ് തുടങ്ങിയത്. അങ്ങാടിപ്പുറത്തും വളാഞ്ചേരിയിലുമായി രണ്ട് ദേശീയ പാതകളെ ബന്ധിപ്പിക്കുന്ന ഏറെ വാഹനത്തിരക്കേറിയ റോഡാണിത്.

വിവിധ ആശുപത്രികളിലേക്കുള്ള ആംബുലൻസുകൾ ഉൾപ്പെടെ നൂറു കണക്കിന് വാഹനങ്ങളാണ് ഇതുവഴി ദിവസവും കടന്നു പോകുന്നത്.

റോഡിന്റെ ശോച്യാവസ്ഥയ്‌ക്ക് പരിഹാരം തേടി മഞ്ഞളാംകുഴി അലി എംഎൽഎയുടെ നേതൃത്വത്തിൽ കുഴിയടയ്‌ക്കൽ സമരം ഉൾപ്പെടെ ഒട്ടേറെ ജനകീയ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. നിയമസഭയിൽ സബ്മിഷനായും വിഷയം അവതരിപ്പിച്ചു.

മാസങ്ങൾക്ക് മുൻപ് 12 കോടി രൂപ അനുവദിച്ചെങ്കിലും അപ്പോഴേക്കും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം തുടർനടപടികൾക്ക് തടസ്സമായി. അതു കഴിഞ്ഞപ്പോഴേക്കും മഴക്കാലവുമായി.

ഇതിനിടെ കുണ്ടും കുഴിയും അടയ്‌ക്കാനായി 93 ലക്ഷം രൂപ സർക്കാർ അനുവദിച്ചെങ്കിലും മഴയിൽ പണി കാര്യക്ഷമമായില്ല.

ഈ പ്രവൃത്തി പൂർത്തിയാക്കിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഊരാളുങ്കൽ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നവീകരണം നടക്കുന്നത്. 6 മാസത്തിനകം പൂർത്തിയാക്കാനാണ് കരാർ.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *