അങ്ങാടിപ്പുറം മേൽപാലം; നാട്ടുകാരുടെ നേതൃത്വത്തിൽ കുഴിയടയ്ക്കൽ

Share to


Perinthalmanna Radio
Date: 19-08-2025

പെരിന്തൽമണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറം മേൽപാലത്തിൽ കുഴികൾ വില്ലനായി. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ നാട്ടുകാർ രംഗത്തിറങ്ങി. അങ്ങാടിപ്പുറം മേൽപ്പാലത്തിലെ കുഴികൾ താൽക്കാലികമായി ക്വാറി വേസ്‌റ്റും മണ്ണും ഉപയോഗിച്ച് അടച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കുഴികൾ മണ്ണിട്ട് നികത്തിയത്. ഇതോടെ ഇന്നലെ ഗതാഗതക്കുരുക്കിന് ചെറിയ തോതിൽ ആശ്വാസം ഉണ്ടായി. ഇതിനകം നാലു തവണ നാട്ടുകാരുടെ നേതൃത്വത്തിൽ കുഴിയടയ്‌ക്കൽ നടത്തി. നാട്ടുകാരും വ്യാപാരികളും മോട്ടർ വാഹന തൊഴിലാളികളും ചേർന്നാണ് രാത്രി ജോലി കഴിഞ്ഞതിനു ശേഷമെത്തി കുഴികൾ അടച്ചത്. മേൽപാലത്തോട് ചേർന്നുള്ള 70 മീറ്ററോളം ഭാഗത്ത് മുൻപ് രണ്ടാഴ്‌ചയോളം റോഡ് അടച്ചിട്ട് പൂട്ടുകട്ട വിരിച്ചിരുന്നു. ഈ സമയത്തുതന്നെ മേൽപാലത്തിലെ കുഴികളും അടയ്‌ക്കണമെന്ന ആവശ്യം ഉയർന്നിരുന്നതാണ്. എന്നാൽ ഇതിനുള്ള പദ്ധതിക്ക് അനുമതിയായിട്ടില്ലെന്നായിരുന്നു അധികൃതർ അറിയിച്ചത്. അങ്ങാടിപ്പുറത്ത് രൂക്ഷമായ കുരുക്കിൽ ജനം നട്ടം തിരിയുകയാണ്. അടച്ച കുഴികൾ വീണ്ടും തുറക്കുമ്പോഴേക്കെങ്കിലും അധികൃതർ നവീകരണത്തിന് വഴിയുണ്ടാക്കണമെന്നാണ് ആവശ്യം
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *