മങ്കട ആയുർവേദ ആശുപത്രിയിൽ ഒ.പി. ആഴ്ചയിൽ മൂന്നു ദിവസം മാത്രം

Share to

Perinthalmanna Radio
Date: 19-09-2024

മങ്കട : നിലവിലെ ഡോക്ടർ സ്ഥാനക്കയറ്റം കിട്ടിപ്പോയതിനാലും പകരം പുതിയ ആൾ വരാത്തതും കാരണം മങ്കട ആയുർവേദ ആശുപത്രിയിൽ ഒ.പി. നടത്തുന്നത് ഒന്നിടവിട്ട ദിവസങ്ങളിൽ. ഇപ്പോൾ ആഴ്ചയിൽ മൂന്നു ദിവസമാണ് ഒ.പി. പ്രവർത്തിക്കുന്നത്.
പൊൻമള ആശുപത്രിയിലെ ഡോക്ടറെ താത്കാലിക സംവിധാനത്തിൽ നിയമിച്ചാണ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഒ.പി. നടത്തുന്നത്. ഈ ദിവസങ്ങളിൽ പൊൻമളയിലും ഒ.പി. മുടങ്ങും. ഫലത്തിൽ രണ്ട് ആശുപത്രികളിലെ ഒ.പി.യാണ് ഇതുമൂലം മുടങ്ങുന്നത്. മങ്കട ആശുപത്രിയിലെ ഡോക്ടർ സ്ഥാനക്കയറ്റം ലഭിച്ചു പോയതിനാൽ ഒരു മാസമായി ഈ പ്രതിസന്ധി തുടങ്ങിയിട്ട്. ഒ.പി. മുടങ്ങിയാലും ഡോക്ടറുടെ കുറിപ്പടി പ്രകാരം ജീവനക്കാർ ഒ.പി. ഇല്ലാത്ത ദിവസങ്ങളിലും മരുന്നു നൽകുന്നു എന്നത് ആശ്വാസമാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ ഒ.പി. ആയതിനാൽ രണ്ട് ആശുപത്രിയിലും നല്ല തിരക്ക് അനുഭവപ്പെടുന്നതായി നിലവിലെ ചാർജുള്ള ഡോ. നഷീദ പറഞ്ഞു. ജനറൽ ട്രാൻസ്ഫർ കഴിഞ്ഞ ഉടൻതന്നെ നിലവിലെ ഡോക്ടർക്ക് സ്ഥാനക്കയറ്റം ലഭിച്ചതാണ് പ്രതിസന്ധിയുണ്ടാക്കിയത്. നിലവിൽ ചാർജുള്ള ഡോക്ടർ മങ്കടയിലേക്ക് ട്രാൻസ്ഫറിന് അപേക്ഷിച്ചതായും ഒരു മാസത്തിനകം പ്രശ്നത്തിനു പരിഹാരമാകുമെന്നും മങ്കട പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. അസ്ഗർ അലി പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *