മണ്ണാർമലയിലെ പുലിയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ഒരുക്കം തുടങ്ങി

Share to


Perinthalmanna Radio
Date: 19-09-2025

പെരിന്തൽമണ്ണ: മണ്ണാർമല മാട് റോഡിൽ സ്ഥിരമായി കാണുന്ന പുലിയെ മയക്കു വെടി വച്ച് പിടികൂടാനുള്ള ഒരുക്കം തുടങ്ങി. പ്രദേശത്ത് പുലി ഇറങ്ങാൻ തുടങ്ങിയിട്ട് മാസങ്ങളായെന്നും പുലിയെ മയക്കു വെടി വച്ച് പിടികൂടുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്ന് നജീബ് കാന്തപുരം എംഎൽഎ സബ്മിഷനിലൂട നിയമസഭയിൽ ഉന്നയിക്കുകയായിരുന്നു.

തുടർന്നാണ് പുലിയെ മയക്കുവെടി വച്ച് പിടികൂടാൻ ഉത്തരവായതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഇതനുസരിച്ച് ഇന്നലെ രണ്ടാമത്തെ കെണിയും സ്ഥാപിച്ചു. നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ജി. ധനിക് ലാൽ, വെറ്ററിനറി ഡോ. എസ്. ശ്യാം , കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ

പി. രാജീവ്, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ എസ്. മനോജ് തുടങ്ങിയവർ നേതൃത്വം നൽകി. പഞ്ചായത്ത് അംഗം തോരപ്പ ഹൈദർ, ആർആർടി അംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് വിവിധ ഭാഗങ്ങളിൽ പരിശോധനയും നടത്തി. വെട്ടത്തൂർ പഞ്ചായത്ത് ഓഫിസിൽ മനുഷ്യ-വന്യ ജീവി സംഘർഷ ലഘൂകരണ തീവ്ര യജ്ഞത്തിന്റെ ഭാഗമായി പ്രത്യേക യോഗം ചേർന്നു. വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എം. മുസ്തഫ ആധ്യക്ഷ്യം വഹിച്ചു.
……………………………………..
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *