രണ്ടു വർഷത്തിനുള്ളിൽ കൊടികുത്തി മലയിൽ എത്തിയത് രണ്ടരലക്ഷം സഞ്ചാരികൾ

Share to

Perinthalmanna Radio
Date: 19-10-2024

പെരിന്തൽമണ്ണ : പ്രകൃതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രമായ കൊടികുത്തിമല രണ്ടു വർഷത്തിനിടെ സന്ദർശിച്ചത് 2,41,271 വിനോദ സഞ്ചാരികൾ. ഇക്കാലയളവിൽ പ്രവേശനപാസ് ഇനത്തിൽ 89,76,135 രൂപ വരുമാനം ലഭിച്ചു. നിയമസഭയിൽ നജീബ് കാന്തപുരം എം.എൽ.എ. ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ കണക്കുകളും വരുമാനവും വ്യക്തമാക്കിയത്. കൊടികുത്തിമല വിനോദസഞ്ചാര കേന്ദ്രത്തിൽ നഗരവനം പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ്, അമിനിറ്റി സെന്റർ, സഞ്ചാരികൾക്കായി ടോപ് സ്റ്റേഷനിൽ ടോയ്‌ലറ്റ് ബ്ലോക്ക്, ആംഫി തിയേറ്റർ, കഫ്ത്തീരിയ, പാത്ത്‌വേ, സഞ്ചാരികൾക്ക് കാഴ്ചകൾ കണ്ട് വിശ്രമിക്കാനായി സ്റ്റോൺ ബെഞ്ച് എന്നിവ പൂർത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കൂടാതെ എം.എൽ.എ. യുടെ ആസ്തിവികസന പദ്ധതിയിലുൾപ്പെടുത്തി 25 ലക്ഷം രൂപ ചെലവിൽ കേന്ദ്രത്തിലേക്കുള്ള റോഡ് കോൺക്രീറ്റിങ് പൂർത്തിയാക്കിയിട്ടുണ്ട്.

ടൂറിസം വകുപ്പുമായി ചേർന്ന് കൂടുതൽ പദ്ധതികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ടൂറിസം വകുപ്പിൽ നിന്നും പ്രൊപ്പോസൽ ലഭ്യമാകുന്നപക്ഷം അത് നിലവിലെ വനനിയമങ്ങൾക്ക് അനുസൃതമായി പരിശോധിച്ച് നടപ്പാക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

ദക്ഷിണേന്ത്യയിലെ പ്രധാന പ്രകൃതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രമാക്കി കൊടികുത്തി മലയെ മാറ്റുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും എം.പി.മാർ മുഖേന കേന്ദ്ര സർക്കാരിൽ നിന്ന്‌ വികസന പദ്ധതികൾ കൊണ്ടു വരാൻ ശ്രമിക്കുമെന്നും എം.എൽ.എ. അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *