
perinthalmanna Radio
Date: 19-10-2024
പെരിന്തൽമണ്ണ: ഏറെ കാലമായി അടഞ്ഞു കിടന്ന പെരിന്തൽമണ്ണ നഗരത്തിലെ വനിതാ വിശ്രമകേന്ദ്രം ഇന്നു മുതൽ പ്രവർത്തനം തുടങ്ങും. നഗരത്തിൽ എത്തുന്ന വനിതകൾക്ക് വിശ്രമിക്കുന്നതിനും അമ്മമാർക്ക് കുഞ്ഞുങ്ങളെ മുലയൂട്ടാനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതിനും മറ്റുമായാണ് സ്ത്രീ സുരക്ഷയെ മുൻനിർത്തി കേന്ദ്രം നിർമിച്ചത്. ഹൗസിങ് ആൻഡ് അർബൻ ഡവലപ്മെന്റ് കോർപറേഷന്റെ സഹായത്തോടെ നിർമിച്ച കേന്ദ്രം 2019 നവംബർ 30 നാണ് ഉദ്ഘാടനം ചെയ്തത്. ഒട്ടേറെപ്പേർ ആദ്യകാലത്ത് ഈ കേന്ദ്രം ഉപയോഗപ്പെടുത്തിയിരുന്നു. ഇന്ന് വൈകിട്ട് 4 ന് കേന്ദ്രം റീഓപ്പണിങ് നടത്തുമെന്ന് നഗരസഭാധ്യക്ഷൻ പി.ഷാജി അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
