കാദറലി സെവൻസ് ഫുട്ബോൾടൂർണമെൻ്റ് ഡിസംബർ 20 മുതല്‍ നെഹ്റു സ്റ്റേഡിയത്തിൽ

Share to

Perinthalmanna Radio
Date: 19-10-2024

പെരിന്തൽമണ്ണ:  കാദറലി ക്ലബ്ബിന്റെ 52–ാം അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ സംഘാടക സമിതി രൂപീകരിച്ചു. പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ ഡിസംബർ 20 മുതലാണ് ടൂർണമെന്റ് നടക്കുക. സംഘാടക സമിതി യോഗം ഭക്ഷ്യ കമ്മിഷൻ അംഗം വി.രമേശൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സി.മുഹമ്മദാലി ആധ്യക്ഷ്യം വഹിച്ചു.

സെക്രട്ടറി പച്ചീരി ഫാറൂഖ്, മുൻ ജില്ലാ പൊലീസ് മേധാവി യു.അബ്ദുൽ കരീം, സി.സേതുമാധവൻ, ഡോ. നിലാർ മുഹമ്മദ്, ഡോ. അബൂബക്കർ തയ്യിൽ, മാങ്ങോട്ടിൽ ബാലകൃഷ്ണൻ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി.എസ്.മൂസു, വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്റ് കെ.സുബ്രഹ്മണ്യൻ, സി.വി.സദാശിവൻ, ബ്ലോക്ക് അംഗം യു.ടി.മുൻഷിർ, നഗരസഭ സ്ഥിരസമിതി അധ്യക്ഷ അമ്പിളി മനോജ്, അരഞ്ഞിക്കൽ ആനന്ദൻ, എച്ച്.മുഹമ്മദ് ഖാൻ എന്നിവർ പ്രസംഗിച്ചു.

നഗരസഭാ അധ്യക്ഷൻ പി.ഷാജി ചെയർമാനും പച്ചരി ഫാറൂഖ് ജനറൽ കൺവീനറും മണ്ണിൽ ഹസ്സൻ ട്രഷററുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *