രൂക്ഷമായ ഗതാഗത കുരുക്കില്‍ വീര്‍പ്പുമുട്ടി അങ്ങാടിപ്പുറം

Share to

Perinthalmanna Radio
Date: 19-11-2023

അങ്ങാടിപ്പുറം : അങ്ങാടിപ്പുറത്ത് ശനിയാഴ്ച മണിക്കൂറുകളോളം നീണ്ടു നിന്ന ഗതാഗതക്കുരുക്കിൽ യാത്രക്കാരും നാട്ടുകാരും വലഞ്ഞു. രാവിലെ എട്ടോടെ തുടങ്ങിയ കുരുക്ക് രാത്രി ഏഴിനുശേഷവും തുടർന്നു. പൊതുവേ ശനിയാഴ്ച അങ്ങാടിപ്പുറത്ത് രൂക്ഷമായ ഗതാഗതക്കുരുക്കാണ്. അവധിദിവസത്തെ വാഹനയാത്രകളാണ് ഏറെയും കുരുക്കിന് കാരണമാകുന്നത്.

ക്ഷേത്രദർശനത്തിന് എത്തുന്ന ഭക്തരുടെ വാഹനങ്ങൾ കൂടിയാകുമ്പോൾ ശനിയാഴ്ചകളിൽ ഗതാഗതം പലപ്പോഴും സ്തംഭനാവസ്ഥയിലാകുന്നു. മൂന്നു കിലോമീറ്റർ മാത്രം ദൂരമുള്ള പെരിന്തൽമണ്ണയിൽ എത്താൻപോലും മണിക്കൂറെടുത്തു. ബസുകൾക്ക് ട്രിപ്പുകൾ തന്നെ നിർത്തേണ്ടിവന്നു.

രൂക്ഷമായ കുരുക്കിൽ പെരിന്തൽമണ്ണയിലേക്ക് പോകാനാകാതെ പല ബസുകളും അങ്ങാടിപ്പുറത്ത് യാത്ര അവസാനിപ്പിച്ചു. പെരിന്തൽമണ്ണയിൽ പോയി തിരിച്ചു വരുമ്പോഴേക്കും മണിക്കൂറുകൾ പോകും എന്ന് മാത്രമല്ല എണ്ണ പോകുന്നവഴിയും അറിയില്ലെന്നാണ് ഓട്ടോഡ്രൈവർമാർ പറയുന്നത്.

വൃശ്ചികമാസം തുടങ്ങിയതോടെ അങ്ങാടിപ്പുറത്ത് ദർശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണവും കൂടിയിട്ടുണ്ട്. വാഹനങ്ങളുടെ നിര തിരൂർക്കാട് വരെയും മറുഭാഗത്ത് പെരിന്തൽമണ്ണ വരെയും നീണ്ടതോടെ ആംബുലൻസുകൾ പോലും കടന്നുപോകാൻ ഏറെ പണിപ്പെട്ടു. ആശുപത്രി സിറ്റിയായ പെരിന്തൽമണ്ണയിലേക്ക് നിത്യേന നൂറുകണക്കിന് ആംബുലൻസുകളാണ് ദേശീയപാത വഴി കടന്നുപോകുന്നത്.

രണ്ടുവരിയായി നീങ്ങുന്ന വാഹനങ്ങൾ മേൽപ്പാലത്തിൽ എത്തുമ്പോൾ ഒറ്റവരിയിലേക്ക് ഒതുങ്ങുകയാണ്. പാലമിറങ്ങുന്ന ഇരു വശങ്ങളിലും വാഹനാധിക്യത്തിൽ വീർപ്പുമുട്ടുന്ന അവസ്ഥയിലാക്കുന്നു.

പെരിന്തൽമണ്ണയിൽ നിന്ന് മലപ്പുറം, മഞ്ചേരി, വളാഞ്ചേരി, കോട്ടയ്ക്കൽ, തിരൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അങ്ങാടിപ്പുറം കടന്നുപോകണം. ഓരാടംപാലം- മാനത്തു മംഗലം, വൈലോങ്ങര-ഓരാടംപാലം എന്നീ ബൈപ്പാസുകളുടെ നിർമാണമാണ് അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് പരിഹാരം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *