മങ്കട സി.എച്ച്.സി.യിൽ രാത്രികാല സേവനം തുടരാൻ സർക്കാർ അനുമതി

Share to

Perinthalmanna Radio
Date: 19-11-2023

മങ്കട : കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിൽ മങ്കട ബ്ലോക്ക് പഞ്ചായത്ത് മുഖേന നടപ്പാക്കിയ രാത്രികാല ഒ.പി. സംവിധാനം തുടരാൻ സർക്കാർ അനുമതി നൽകി. മങ്കട ബ്ലോക്ക് പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മങ്കട സി.എച്ച്.സി.യിൽ 24 മണിക്കൂർ സേവനം ലഭ്യമാക്കിയിരുന്നത്.

ഇതിനായി മൂന്ന് ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും ഉൾെപ്പടെ ഒൻപത് ജീവനക്കാരെ പദ്ധതിവഴി ആശുപത്രിയിൽ നിയമിച്ചിരുന്നു. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ തനത് ഫണ്ട് ഉപയോഗപ്പെടുത്തി ആശുപത്രി സേവനത്തിന് രണ്ടിലധികം ജീവനക്കാരെ നിയമിക്കാൻ പാടില്ലന്ന് നിർദ്ദേശിച്ച് തദ്ദേശ വകുപ്പ് ഉത്തരവിറക്കി. ഇതോടെ ആശുപത്രിയുടെ പ്രവർത്തനത്തിൽ ആശയക്കുഴപ്പം നേരിട്ടു.

ആശുപത്രി മാനേജ്മെൻ്റ് കമ്മിറ്റി തീരുമാനപ്രകാരം ഈ ഉത്തരവിൽ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിലേക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.

ഒരു ട്രൈബൽ കോളനി ഉൾെപ്പടെ സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന മങ്കടയിൽ രാത്രികാല ഒ.പി.യിൽ അയ്യായിരത്തിലധികംപേർ പ്രതിമാസം ചികിത്സയ്ക്കെത്തിയിരുന്നു. മങ്കട മണ്ഡലത്തിൽത്തന്നെ കിടത്തി ചികിത്സയുള്ള മറ്റൊരു ആശുപത്രിയും ഇല്ലെന്ന കാര്യവും സർക്കാരിനെ ധരിപ്പിച്ചിരുന്നു. മഞ്ഞളാംകുഴി അലി എം.എൽ.എ. വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അതിനിടെ മങ്കട ആശുപത്രിയിൽച്ചേർന്ന സർവകക്ഷിയോഗം രാഷ്ട്രീയസമ്മർദ്ദവും ശക്തമാക്കി. ഇതിനിടയിലാണ് സർക്കാരിന്റെ അനുകൂല ഉത്തരവുണ്ടായത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *