വയനാട്ടിൽ ഹർത്താൽ തുടങ്ങി; ലക്കിടിയിൽ വാഹനങ്ങൾ തടയുന്നു

Share to

Perinthalmanna Radio
Date: 19-11-2024

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കേന്ദ്രസഹായം വൈകുന്നതിനെതിരെ എൽ.ഡി.എഫും യു.ഡി.എഫും പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ ആണ് ഹർത്താൽ. ദുരന്തബാധിതരുടെ പുനരധിവാസം വൈകിപ്പിക്കുന്നു എന്നാണ് ഹർത്താൽ പ്രഖ്യാപിച്ച യുഡിഎഫ് ആരോപിക്കുന്നത്. വിവിധസംഘടനകളും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

രാവിലെ ആറുമുതൽ വൈകിട്ട് ആറുമണിവരെയാണ് ഹർത്താൽ. ജില്ലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. ചരക്ക് നീക്കത്തിനുള്ള വാഹനങ്ങളും നിലവിൽ നിരത്തിലുണ്ട്. മറ്റ് ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളാണിവ. ഹർത്താലിനോട് വ്യാപാരി വ്യവസായി ഏകോപന സമിതി ഐക്യദാർഡ്യം പ്രഖ്യാപിച്ചിട്ടുള്ളതിനാണ് കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്.

അതേസമയം വയനാട്ടിലെ ലക്കിടിയിൽ സമരാനുകൂലികൾ വാഹനങ്ങൾ തടയുന്നുണ്ട്. വയനാട്ടിലെ മൂന്ന് ഡിപ്പോകളിൽ നിന്ന് പോലീസ് സംരക്ഷണത്തിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *