
Perinthalmanna Radio
Date: 19-12-2023
മലപ്പുറം: കോവിഡിന്റെ പുതിയ വകഭേദമായ ജെ.എൻ. വണ്ണിന്റെ ഉപവകഭേദം കേരളത്തിൽ സ്ഥിരീകരിച്ചതോടെ ഒരിടവേളയ്ക്കുശേഷം ജില്ലയിലും കോവിഡ് ഭീതി. വീണ്ടും ജാഗ്രതാ നിർദ്ദേശം ശക്തമാക്കി. ജില്ലയിൽ കഴിഞ്ഞ പത്തുദിവസത്തിനകം 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം നൽകി. രോഗികളുടെ എണ്ണം വർധിക്കുമ്പോഴും ജാഗ്രത പാലിക്കാനോ ലക്ഷണമുള്ളവർ പരിശോധന നടത്താനോ തയ്യാറാകുന്നുമില്ല.
വകഭേദം തിരിച്ചറിയാൻ സാമ്പിളുകൾ തിരുവനന്തപുരം രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോജിയിലേക്കയച്ചിട്ടുണ്ട് തിരൂർ ജില്ലാ ആശുപത്രിയിൽ സാമ്പിളെടുക്കാൻ സൗകര്യമേർപ്പെടുത്തിയിട്ടില്ല. ആശുപത്രികൾക്കുള്ളിലും മാസ്ക് നിർബന്ധമാക്കിയിട്ടില്ല. ജില്ലയിൽ മഞ്ചേരി മെഡിക്കൽ കോളേജാശുപത്രിയിലും മലപ്പുറം പബ്ലിക് ഹെൽത്ത്ലാബിലും മാത്രമേ കോവിഡ് പരിശോധനയുള്ളൂ.
ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക. ശ്വാസതടസ്സം ഉൾപ്പെടെ രോഗസംശയമുള്ളവർ കോവിഡ് പരിശോധന നടത്താൻ വിമുഖത കാട്ടരുത്. സ്വയം പ്രതിരോധനടപടി സ്വീകരിക്കണം.
ഹൃദ്രോഗികൾ, അർബുദ രോഗികൾ, ഡയാലിസിസ് ചെയ്യുന്നവർ തുടങ്ങിയവർ മാസ്ക് നിർബന്ധമായും ഉപയോഗിക്കണം. കൈ സോപ്പുപയോഗിച്ച് വൃത്തിയായി കഴുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം. എന്നാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രതിരോധ ബോധവത്കരണ നടപടികൾ ഊർജ്ജിതമാക്കണമെന്നും ഡി.എം.ഒ. പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
