പെരിന്തൽമണ്ണയിലെ റേഷൻ കടകളിൽ അരിവിതരണം അവതാളത്തിൽ

Share to

Perinthalmanna Radio
Date: 19-12-2024

പെരിന്തൽമണ്ണ:  താലൂക്കിലെ റേഷൻ കടകളിൽ അരി വിതരണം കാര്യക്ഷമമല്ലെന്ന് ആക്ഷേപം. ചില റേഷൻ കടകളിൽ അടുത്ത മാസത്തേക്ക് കൂടി ആവശ്യമായ റേഷനരി സ്‌റ്റോക്കുണ്ട്. എന്നാൽ മറ്റു ചില കടകളിൽ അരി വിതരണംതന്നെ മുടങ്ങിയ മട്ടാണ്.

171 റേഷൻ കടകളാണ് താലൂക്കിൽ ഉള്ളത്. ഇവയിൽ പകുതിയിലേറെ റേഷൻ കടകളിലേക്ക് ഈ മാസത്തെ അരിയും അടുത്ത മാസത്തേക്ക് വേണ്ട ബഫർ സ്‌റ്റോക്കും വരെ എത്തിച്ചിട്ടുണ്ട്. എന്നാൽ മറ്റു കടകളിലേക്ക് വിതരണം ചെയ്യാൻ എൻഎഫ്എസ്എ ഗോഡൗണുകളിൽ അരിയില്ല. ഈ മാസത്തെ വിതരണ തോതിൽ എഎവൈ(മഞ്ഞ) കാർഡുകൾക്ക് ആകെയുള്ള 35 കിലോയിൽ 5 കിലോ പുഴുക്കലരിയും 10 കിലോ പച്ചരിയും 5 കിലോ മട്ടയരിയും 3 കിലോ ഗോതമ്പും 2 കിലോ ആട്ടയുമാണ് നൽകേണ്ടത്. പിഎച്ച്ച്ച്(ചുവപ്പ്) കാർഡിന് ഒരംഗത്തിന് 2 കിലോ പുഴുക്കലരിയും അര കിലോ പച്ചരിയും 1.5 കിലോ മട്ടയരിയുമുണ്ട്, എൻപിഎസ്(നീല) കാർ‍ഡിന് ഒരംഗത്തിന് ആകെയുള്ള 2 കിലോയിൽ 1 കിലോ പച്ചരിയും 1 കിലോ മട്ടയരിയുമാണ്. എൻപിഎൻഎസ്(വെള്ള) കാർഡിന് ആകെയുള്ള 5 കിലോയിൽ 3 കിലോ പുഴുക്കല്ലരിയും 2 കിലോ പച്ചരിയുമാണ്. എൻപിഐ(ബ്രൗൺ) കാർഡിന് ആകെയുള്ള 2 കിലോ പുഴുക്കലരിയാണ്.

ഒരേ പ്രദേശത്തെ തന്നെ അടുത്തടുത്ത കടകളിൽ ഒന്നിൽ അരിയുള്ളപ്പോൾ തൊട്ടടുത്ത കടയിൽ അരിയില്ലാത്ത സാഹചര്യമാണ്. ഇത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും പ്രതിസന്ധിയായിട്ടുണ്ട്.

വിവിധ മേഖലകളിൽ നിന്ന് ഇതു സംബന്ധിച്ച് വലിയ തോതിൽ പരാതികളും ഉയർന്നിട്ടുണ്ട്. എൻഎഫ്‌എസ്‌എ ഗോഡൗണുകളിൽ മട്ടയരി സ്‌റ്റോക്കില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. പോളിസി പ്രകാരമേ വിതരണം ചെയ്യാനാവൂ എന്നതിനാൽ ഉപഭോക്താക്കൾക്ക് മട്ടയരിക്ക് പകരം പച്ചരിയോ പുഴുക്കലരിയോ നൽകാനാകില്ല.

അധികൃതർ കാര്യക്ഷമമല്ലാത്ത രീതിയിൽ കടകളിൽ സ്‌റ്റോക്ക് എത്തിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റേഷൻ വ്യാപാരികൾ പറയുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *