Perinthalmanna Radio
Date: 19-12-2024
പെരിന്തല്‍മണ്ണ: തിരക്കേറിയ ദേശീയ പാതയില്‍ പ്രതിദിനം വാഹനാപകടങ്ങളും ചില ഘട്ടങ്ങളില്‍ മരണങ്ങളും അരങ്ങേറുന്ന പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം ഭാഗങ്ങളില്‍ മോട്ടോർ വാഹനവകുപ്പ് കണ്ടെത്തിയത് എട്ട് ബ്ലാക്ക് സ്പോട്ടുകള്‍. ബുധനാഴ്ച മുതല്‍ ഈ കേന്ദ്രങ്ങളിലും പരിസരങ്ങളിലും പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധന ആരംഭിച്ചു.
തുടരെ അപകടങ്ങളുണ്ടാവുകയും രണ്ടുമരണമെങ്കിലും റിപ്പോർട്ട് ചെയ്യുകയും ചെയ്ത ഭാഗങ്ങളാണ് ബ്ലാക്ക് സ്പോട്ട്. ഇവിടങ്ങളില്‍ അശ്രദ്ധയോടെ വാഹനമോടിക്കുന്നവരെ പിടികൂടാനായിരുന്നു ബുധനാഴ്ച പരിശോധന. ഇത് അടുത്ത ദിവസങ്ങളിലും തുടരും. പെരിന്തല്‍മണ്ണ, ആനമങ്ങാട്, അങ്ങാടിപ്പുറം, താഴേക്കോട്, പുലാമന്തോള്‍, അമ്മിനിക്കാട്, തിരൂർക്കാട്, പട്ടിക്കാട്, പാലച്ചോട് എന്നിവിടങ്ങളിലാണ് പൊലീസും മോട്ടോർ വാഹന വകുപ്പും കണ്ടെത്തിയ ബ്ലാക്ക് സ്പോട്ട്.
റോഡില്‍ പരിശോധന നടത്താൻ മോട്ടോർ വാഹന വകുപ്പില്‍ വേണ്ടത്രയാളില്ലാത്ത പ്രശ്നമുണ്ട്. ഡ്രൈവിങ് പരിശോധന, വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന എന്നിവ മോട്ടോർവാഹന വകുപ്പില്‍ ദൈനംദിന കാര്യങ്ങളാണ്. ഇത് മാറ്റിവെക്കാൻ കഴിയില്ല. ഒരു മോട്ടോർ വാഹന വെഹിക്കിള്‍ ഇൻസ്പെക്ടറാണ് പെരിന്തല്‍മണ്ണയിലുള്ളത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ