
Perinthalmanna Radio
Date: 20-01-2024
അങ്ങാടിപ്പുറം : റെയിൽവേ സ്റ്റേഷനിൽ റെയിൽവേയുടെ താരിഫ് നിരക്കിനേക്കാൾ കൂടുതലായി ഈടാക്കി വന്ന പാർക്കിങ് ഫീസ് കുറച്ചു. വാഹന പാർക്കിങ് നിരക്ക് കരാറുകാരൻ വാങ്ങിയിരുന്നത് അധിക തുക ആയിരുന്നു. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട് റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് പരാതി സമർപ്പിച്ചിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ റെയിൽവേ സ്റ്റേഷൻ മാസ്റ്ററും കരാറുകാരനും വെൽഫെയർ പാർട്ടി പ്രതിനിധികളും ചർച്ച നടത്തി. 19 മുതൽ റെയിൽവേ നിശ്ചയിച്ച പാർക്കിങ് നിരക്ക് മാത്രം ഈടാക്കും. ബൈക്ക് പാര്‍ക്കിംഗിന് 12 മണിക്കൂറിന് ആറു രൂപയും കാര്‍ പാര്‍ക്കിംഗിന് 12 മണിക്കൂറിനു 12 രൂപയും മാത്രമേ വാങ്ങുകയുള്ളൂവെന്ന് കരാറുകാരന്‍ സ്റ്റേഷന്‍ മാസ്റ്ററുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ രേഖാമൂലം അറിയിച്ചു. ചര്‍ച്ചയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഖാദര്‍ അങ്ങാടിപ്പുറം, പാര്‍ട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ സൈതാലി വലമ്പൂര്‍, സെക്രട്ടറി ശിഹാബ് തിരൂര്‍ക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
