
Perinthalmanna Radio
Date: 20-01-2024
പെരിന്തൽമണ്ണ : സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്ന 14 കാരിയോട് നഗ്നത പ്രദർശിപ്പിച്ച് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ.
തവനൂർ തൃക്കണാപുരം വെള്ളാഞ്ചേരി സ്വദേശി ജിഷ്ണു (23)വിനെയാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റു ചെയ്തത്. പുലാമന്തോളിൽ നിന്ന് സ്കൂൾ വിട്ട് പോകുന്നതിനിടെ റോഡരികിൽ വെച്ച് നഗ്നത പ്രദർശിപ്പിച്ചെന്നാണ് പരാതി. പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. എസ്.ഐ. ഷിജോ സി. തങ്കച്ചന്റെ നേതൃത്വത്തിൽ എ.എസ്.ഐ. രേഖ, സീനിയർ സി.പി.ഒ. സജീർ, സി.പി.ഒ. കൃഷ്ണപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
