അർജന്റീനയുടെ ഒരു മത്സരം മലപ്പുറത്ത് പുതുതായി നിർമിക്കുന്ന സ്റ്റേഡിയത്തില

Share to

Perinthalmanna Radio
Date: 20-01-2024

മലപ്പുറം: ലോക ചാമ്പ്യന്മാരായ അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ കേരളത്തിലെ സന്നാഹമത്സരം 2025 ഒക്ടോബർ 25-ന് തുടങ്ങാൻ ധാരണയായി. രണ്ട് മത്സരങ്ങളാകും അർജന്റീന ടീം കേരളത്തിൽ കളിക്കുക. ലോകകപ്പ് ജയിച്ച അർജന്റീന ടീമിനെത്തന്നെ കേരളത്തിലേക്ക് എത്തിക്കുമെന്നാണ് നിലവിലെ ധാരണ. 2022 ലോകകപ്പിൽ മത്സരിച്ച ടീമുകളെത്തന്നെ സൗഹൃദ മത്സരത്തിനായി കൊണ്ടുവരാൻ ശ്രമിക്കുന്നു. ഏതൊക്കെ ടീമുകളാകും എതിരാളിയായിവരുകയെന്ന തീരുമാനമായിട്ടില്ല.

മലപ്പുറം മഞ്ചേരി പയ്യനാട്ട് സംസ്ഥാന സർക്കാർ പുതുതായി നിർമിക്കുന്ന സ്റ്റേഡിയത്തിലും മത്സരം നടത്താൻ ലക്ഷ്യമിടുന്നുവെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. കേരളത്തിലെ മറ്റ് നഗരങ്ങളിൽ മത്സരം നടത്താനുള്ള സാധ്യതയും തേടും. സംസ്ഥാനത്തിന് സാമ്പത്തികബാധ്യത ഉണ്ടാകാതെ സ്പോൺസർഷിപ്പിലൂടെയും മറ്റുമാകും മത്സരം സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കുറഞ്ഞത് 100 കോടി രൂപയോളം ചെലവുവരുമെന്നാണ് കണക്കുകൂട്ടുന്നത്. മൂന്നുമത്സരങ്ങൾ ഉൾപ്പെടുന്ന പാക്കേജിന്റെ ടെലിവിഷൻ സംപ്രേഷണാവകാശത്തിലൂടെയും സ്പോൺസർഷിപ്പിലൂടെയും തുക കണ്ടെത്തും. ഒപ്പം ടിക്കറ്റ് വിൽപ്പനയിലൂടെയും പ്രാദേശിക സ്പോൺസർഷിപ്പിലൂടെയും ഫണ്ട് കണ്ടെത്തും. മത്സരത്തിന്റെ നടത്തിപ്പിനായി അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി തുടർചർച്ച നടത്തും. സംസ്ഥാനസർക്കാരിന്റെ ഗോൾ പരിശീലന പദ്ധതിയുമായി അർജന്റീനയിലെ സാങ്കേതികവിദഗ്ധരുടെ സഹകരണം ഈ വർഷം തുടങ്ങും.

മലപ്പുറം മഞ്ചേരി പയ്യനാട്ട് ഫിഫ നിലവാരത്തിൽ അന്താരാഷ്ട്ര സ്റ്റേഡിയം ഒരു വർഷത്തിനകം പണിയുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. ഇവിടെ നിലവിലുള്ള സ്റ്റേഡിയം പരിശീലന സ്റ്റേഡിയമാക്കിമാറ്റും. ഇതിനോട് ചേർന്നാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് 75 കോടി മുടക്കി സ്റ്റേഡിയം പണിയുക. ഇതിന്റെ രൂപരേഖ അന്തിമഘട്ടത്തിലാണ്. രൂപരേഖയ്ക്ക് അംഗീകാരം ലഭിച്ചാൽ സ്റ്റേഡിയം നിർമാണം തുടങ്ങും. പുതിയ സ്റ്റേഡിയത്തിൽ അർജന്റീനയുടെ മത്സരം നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *