
Perinthalmanna Radio
Date: 20-01-2025
പെരിന്തൽമണ്ണ : നഗരസഭയുടെ ഒലിങ്കരയിലെ ലൈഫ് മിഷൻ ഫ്ലാറ്റിലെ മലിനജല പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുന്നു. നഗരസഭയുടെയും ശുചിത്വ മിഷന്റെയും സ്വപ്‍ന പദ്ധതിയായ മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ(എസ്‌ടിപി) നിർമാണോദ്ഘാടനം നാളെ നടക്കും. രാവിലെ 9.30 ന് നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്യും.
3.36 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. നിലവിൽ രൂക്ഷമായ മലിനജല പ്രശ്‌നമാണ് ഫ്ലാറ്റിലുള്ളവർ നേരിടുന്നത്.
ഇതിനകം ഒട്ടേറെ പ്രതിഷേധങ്ങളും ഇതുമായി ബന്ധപ്പെട്ട് നടന്നിരുന്നു. പുതിയ പദ്ധതി 6 മാസം കൊണ്ട് പൂർത്തീകരിച്ചു കൈമാറാനാണ് നിർമാണ കമ്പനിയായ അക്വാടെക്‌നിക്സ് അധികൃതരുമായി നടത്തിയ ചർച്ചയിൽ ധാരണയായതെന്ന് നഗരസഭാധ്യക്ഷൻ പി.ഷാജി അറിയിച്ചു.
ഭാവിയിൽ 34 ബ്ലോക്കുകളിലായി 400 കുടുംബങ്ങൾ താമസിക്കുമ്പോൾ പ്രതിദിനം ഉണ്ടാകാനിടയുള്ള 2 ലക്ഷം ലീറ്റർ മലിന ജലം ശുദ്ധീകരിച്ച് കൃഷിക്കും മറ്റു നിർമാണ ആവശ്യങ്ങൾക്കും ഉപയോഗിക്കാനാണ് പദ്ധതി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
