അടിക്കടി പട്ടിക്കാട് റെയിൽവേ ഗേറ്റ് അടക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു

Share to

Perinthalmanna Radio
Date: 20-02-2025

പട്ടിക്കാട്: വടപുറം- പട്ടിക്കാട് സംസ്ഥ‌ാന പാതയിലെ പട്ടിക്കാട് റെയിൽവേ ഗേറ്റ് അടിക്കടി അറ്റകുറ്റ പണികൾക്കായി ദിവസം മുഴുവൻ അടച്ചിടുന്നത് യാത്രക്കാർക്കും നാട്ടുകാർക്കും വ്യാപാരികൾക്കും ഒരു പോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി. ഗേറ്റ് ഭാഗത്തുള്ള മരങ്ങൾ മുറിച്ചു മാറ്റുന്നതിനായാണ് വരുന്ന ശനിയും ഞായറും (ഫെബ്രുവരി 22, 23) റെയിൽവേ ഗേറ്റ് അടച്ചിടുന്നത്. കഴിഞ്ഞ ശനിയും ഞായറും മരങ്ങൾ മുറിച്ചു മാറ്റുന്നതിനായി പകൽ മുഴുവൻ സമയവും അടച്ചിട്ടതിനാൽ നിരവധി വാഹനങ്ങൾ കുടുങ്ങി.

ഊട്ടി, മൈസൂർ എന്നിവിടങ്ങളിലേക്കുള്ള തിരക്കുള്ള പാതയായതിനാൽ ഗേറ്റ് അടക്കുന്ന വിവരമറിയാതെ ദൂരദേശങ്ങളിൽ നിന്നു വന്ന വാഹനങ്ങൾ ഏറെ ദുരിതത്തിലായി. ഇവർ കിലോമീറ്ററുകൾ താണ്ടിയാണ് ലക്ഷ്യ സ്‌ഥാനത്തെത്തിയത്. ആശുപത്രി നഗരമായ പെരിന്തൽമണ്ണയിലേക്ക് പോകുന്ന ആംബുലൻസുകൾക്കും ദുരിതമാകുന്നുണ്ട്.

ശനി, ഞായർ ദിവസങ്ങളിൽ ഗേറ്റ് അടച്ചതിനാൽ വിവാഹ സൽക്കാരങ്ങളിൽ പങ്കെടുക്കാൻ പോകുന്നവരും കിലോ മീറ്ററുകൾ ചുറ്റേണ്ടി വന്നു. റെയിൽവേ വികസത്തിൻ്റെ ഭാഗമായി ഗേറ്റ് പരിസരത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള മാവ്. ഞാവൽ മരങ്ങളാണ് മുറിക്കുന്നത്.

പ്രവൃത്തി മന്ദഗതിയിലാണെന്നും ആധുനിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ദ്രുതഗതിയിൽ മരങ്ങൾ വെട്ടിനീക്കി യാത്രാ സൗകര്യം ഒരുക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കം യൂനിറ്റ് ഭാരവാഹികൾ അഡീഷണൽ ജില്ലാ മജ്സ്ട്രേറ്റിന്റെ വസതിയിലെത്തി രേഖാമൂലം പരാതി സമർപ്പിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *