
Perinthalmanna Radio
Date: 20-03-2024
പെരിന്തൽമണ്ണ : സഹജീവിയുടെ ജീവരക്ഷയ്ക്കായി നാട് വിവിധ വഴികൾ തേടുമ്പോൾ കാരുണ്യയാത്രയിലൂടെ സമാഹരിച്ച 1.98 ലക്ഷം രൂപ കൈമാറി സ്വകാര്യ ബസുകാരുടെ സഹായഹസ്തം. വൃക്കരോഗത്തിന് ചികിത്സയിൽ കഴിയുന്ന ചെറുകര മാമ്പറ്റ രമേഷിന്റെ (38) ചികിത്സയ്ക്കായാണ് സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തിയത്. അറഫ, അയ്‌നൂസ്, തവക്കൽ ബസുകളാണ് കാരുണ്യയാത്രയുടെ ഭാഗമായത്. സമാഹരിച്ച തുക ബസ് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) ഏരിയാ സെക്രട്ടറി മാടാല മുഹമ്മദാലി കൈമാറി. വൃക്കകൾ തകരാറിലായതിനേത്തുടർന്ന് രണ്ടുവർഷത്തോളമായി രമേഷ് ചികിത്സയിലാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് ചെയ്യുകയാണ്. വൃക്ക മാറ്റിവെക്കലാണ് ഡോക്ടർമാർ പരിഹാരമായി നിർദേശിച്ചത്. സഹോദരി വൃക്കനൽകാൻ തയ്യാറാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്കും അനുബന്ധ ചെലവുകൾക്കുമായി ഭീമമായ തുക വേണം. കരിങ്കൽത്തൊഴിലാളിയായിരുന്നു രമേഷിന്റെ വരുമാനത്തിലാണ് ആറംഗ കുടുംബം കഴിഞ്ഞിരുന്നത്. അതിനാൽത്തന്നെ ചികിത്സച്ചെലവ് കണ്ടെത്താൻ കുടുംബം പാടുപെടുകയാണ്. ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ചികിത്സാസഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്. ഫോൺ-9809257257, 9446307203.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
