
Perinthalmanna Radio
Date: 20-03-2026
പെരിന്തൽമണ്ണ ∙ യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരം ഇന്നലെ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്നലെ ടൗൺ മസ്‌ജിദിൽ പി.വി.എസ്.മുസ്‌തഫ പൂക്കോയ തങ്ങളുടെ കബറിടത്തിൽ സിയാറത്തിനു ശേഷം മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ഓഫിസിലെത്തി അവിടെ നിന്ന് പ്രവർത്തകരോടും നേതാക്കളോടുമൊപ്പം പ്രകടനമായി സബ് കലക്ടർ ഓഫിസിലെത്തിയാണ് സബ് കലക്ടർ സാക്ഷി മോഹനു മുൻപാകെ പത്രിക സമർപ്പിച്ചത്.
മുൻമന്ത്രി നാലകത്ത് സൂപ്പി, എ.കെ.മുസ്തഫ, എസ്.അബ്‌ദുൽ സലാം, എ.കെ.നാസർ, വി.ബാബുരാജ്, എം.എം.സക്കീർ ഹുസൈൻ, എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഒരു സെറ്റ് പത്രികയാണ് ഇന്നലെ നൽകിയത്. യുഡിഎഫ് കമ്മിറ്റി ആസൂത്രണം ചെയ്യുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും പ്രചാരണം കൂടുതൽ സജീവമാക്കുമെന്നും നജീബ് കാന്തപുരം പറഞ്ഞു.
കഴിഞ്ഞ 5 വർഷക്കാലത്തെ പ്രവർത്തനത്തെ വിലയിരുത്തി തന്നെയാകും ജനം വോട്ടു ചെയ്യുകയെന്ന ഉറച്ച ബോധ്യമുണ്ട്.
ജനങ്ങളെ സമീപിക്കുന്നതിൽ വലിയ അഭിമാനവും സന്തോഷവും ഉണ്ടെന്നും ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ തുടർന്നും കൂടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പത്രികാ സമർപ്പണത്തിനു ശേഷം കണ്യാല മഖാം സന്ദർശിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
