ഉപഗ്രഹ ടോൾ മേയിൽ വരില്ല; പ്രചാരണങ്ങൾ തെറ്റെന്ന് കേന്ദ്രം

Share to

Perinthalmanna Radio
Date: 20-04-2025

ഇന്ത്യയിലെ ഹൈവേകളിൽ ടോൾ പിരിവിനായി നിലവിൽ ഉപയോഗിക്കുന്ന ഫാസ്റ്റാഗ് സംവിധാനത്തിൽ മാറ്റം വരുന്നുവെന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്. ഫാസ്റ്റാഗ് സംവിധാനത്തിന് പകരം മെയ് ഒന്ന് മുതൽ ജിപിഎസ് അധിഷ്ഠിതമായ ടോൾ സംവിധാനം നടപ്പാക്കുമെന്ന വാർത്തകളാണ് കേന്ദ്ര സർക്കാർ നിഷേധിച്ചിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ പുതിയ ടോൾ നയം നടപ്പാക്കുമെന്ന ഗഡ്കരിയുടെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ഈ വാർത്ത പ്രചരിച്ചത്.

എന്നാൽ, ജിപിഎസ് അധിഷ്ഠിതമായ ടോൾ സംവിധാനമല്ല, മറിച്ച് തടസ്സരഹിതമായ യാത്രകൾ ഉറപ്പാക്കുന്നതിനായി എഎൻപിആർ-ഫാസ്റ്റാഗ് സംവിധാനമായിരിക്കിക്കും രാജ്യത്തുടനീളമുള്ള ടോൾ പ്ലാസകളിൽ നടപ്പാക്കുകയെന്നാണ് ദേശിയപാത അധികൃതർ നൽകുന്ന വിശദീകരണം. നിലവിലെ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ സംവിധാനത്തോടെയുള്ള ഫാസ്റ്റാഗിനൊപ്പം ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗനീഷൻ (എഎൻപിആർ) സാങ്കേതികവിദ്യയും ടോൾ പിരിവിന് ഉപയോഗിക്കുന്നതാണ് പുതിയ സംവിധാനം.

ഇതിനായി ഉയർന്ന പ്രവർത്തനശേഷിയുള്ള എഎൻപിആർ ക്യാമറകളും ഫാസ്റ്റാഗ് റീഡറുകളും ഉപയോഗിച്ച് ടോൾ പ്ലാസകളിൽ വാഹനം നിർത്താതെ തന്നെ ടോൾ തുക ഈടാക്കാൻ സാധിക്കുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. എന്നാൽ, ഈ സംവിധാനത്തിൽ ടോൾ നൽകാത്ത വാഹന ഉടമകൾക്ക് നിയമലംഘനം ചൂണ്ടിക്കാട്ടിയുള്ള ഇ-ചെല്ലാനുകളും നൽകും. പിഴയൊടുക്കാത്ത നിയമലംഘകരുടെ ഫാസ്റ്റാഗ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കുമെന്നാണ് ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

രാജ്യത്തെ തിരഞ്ഞെടുത്ത ഏതാനും ടോൾ പ്ലാസകളിൽ എഎൻപിആർ-ഫാസ്റ്റാഗ് സംവിധാനം ഒരുക്കുന്നതിനായി ഗതാഗത മന്ത്രാലയം ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ഇവിടെ സ്ഥാപിക്കുന്ന ടോൾ സംവിധാനത്തിന്റെ പ്രവർത്തനവും കാര്യക്ഷമതയും വിലയിരുത്തിയ ശേഷം രാജ്യത്തെ മുഴുവൻ ടോൾ പ്ലാസകളിലും ഈ സംവിധാനം നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ തിരുമാനിച്ചിരിക്കുന്നത്. ഏതൊക്കെ ടോൾ പ്ലാസകളിലാണ് ആദ്യം ഈ സംവിധാനം ഒരുക്കുന്നതെന്ന് വ്യക്തമല്ല.

ജിപിഎസ് അധിഷ്ഠിത ടോൾ സംവിധാനം നടപ്പാക്കുമെന്ന് മുമ്പുതന്നെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇതിനുള്ള സമയമായിട്ടില്ലെന്നാണ് വിലയിരുത്തലുകൾ. സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ നൽകിയാൽ മതിയെന്നതാണ് ജിപിഎസ് ടോൾ സംവിധാനത്തിലൂടെ വാഹന ഉപയോക്താക്കൾക്ക് ലഭിക്കുന്ന പ്രധാന നേട്ടം. വാഹനത്തിനുള്ളിൽ ഘടിപ്പിക്കുന്ന ഓൺ ബോർഡ് ജിപിഎസ് ഡിവൈസിനെ ഗ്ലോബൽ നാവിഗേഷൻ സാറ്റ്ലൈറ്റ് സിസ്റ്റത്തിലൂടെ (ജിഎൻഎസ്എസ്) നിരീക്ഷിച്ചായിരിക്കും വാഹനം എത്ര ദൂരം ടോൾ നൽകേണ്ട റോഡ് ഉപയോഗിച്ചുവെന്ന

Share to

Leave a Reply

Your email address will not be published. Required fields are marked *