ഒടമല മഖാമിലെ നേർച്ചക്ക് പരിസമാപ്തി

Share to

Perinthalmanna Radio
Date: 20-05-2024

പെരിന്തൽമണ്ണ: ഒടമല  മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ്  ഫരീദ് ഔലിയ (റ)വിന്റെ നാലു മാസം നീണ്ടു നിന്ന നേർച്ചക്ക് ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ പരിസമാപ്തി. മഖാം നേർച്ച സമാപനത്തോട് അനുബന്ധിച്ച് നാല് ദിവസങ്ങളിലായി മഖാം സിയാറത്ത്,മതപ്രഭാഷണം, നൂറെ അജ്മീർ ആത്മീയ മജ്‌ലിസ്, സ്നേഹ സംഗമം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ നടന്ന  മഖാം സിയാറത്തിനും മൗലിദ് പാരായണത്തിനും ഏലംകുളം ബാപ്പു മുസ്ലിയാർ  നേതൃത്വം നൽകി. റസാഖ് ഫൈസി പരിയാപുരം അധ്യക്ഷനായി.
മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട് അന്നദാന വിതരണ ഉദ്ഘാടനം നിർവഹിച്ചു. കൊടശ്ശേരി  ഇബ്രാഹിം മുസ്‌ലിയാർ, ഉസ്മാൻ ദാരിമി, സികെ മുഹമ്മദ്‌ ഹാജി, സിപി അഷ്‌റഫ്‌ മൗലവി, അബ്ദുൽ കരീം, അബുബക്കർ സഖാഫി, ഫവാസ് ഹുദവി, വി ഷറഫുദീൻ ഫൈസി, സിപി അബുബക്കർ ഫൈസി, മുഹ് യുദീൻ ഫൈസി, പികെ മൊയ്‌ദു, വി മമ്മദ്, നാസർ, അബ്ബാസ്‌ അൻവരി, ഹമീദ് ഹാജി, സത്താർ മാസ്റ്റർ, സിടി നൗഷാദലി, മഹ്ശൂഖ് ദാരിമി, ജലീൽ അൻവരി എന്നിവർ പങ്കെടുത്തു. തുടർന്ന്  ജാതിമതഭേദമന്യേ  ആയിരങ്ങൾ പങ്കെടുത്ത അന്നദാനത്തോടെ ഈ വർഷത്തെ നേർച്ചയ്ക്ക് സമാപനമായി. യുവാകളുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെയാണ് അന്നദാനം വിതരണം ചെയ്തത്. നേർച്ച സമാപന പരിപാടികളിൽ വൻ വിജയമാക്കിയതിലും പ്രത്യേകിച്ച് സ്നേഹ സംഗമത്തിന് ജനങ്ങളിൽ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചതെന്നും വരും വർഷങ്ങളിൽ വിപുലമായി തന്നെ  പരിപാടികൾ സംഘടിപ്പിക്കുമെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *