
പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ നഗരത്തിലെ ആദ്യ ഓപ്പൺ ജിം തുറന്നു
Perinthalmanna Radio
Date: 20-06-2024
പെരിന്തൽമണ്ണ : നഗരസഭയുടെ നേതൃത്വത്തിൽ നഗരത്തിലെ ആദ്യ ഓപ്പൺ ജിം തുറന്നു. പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിലാണ് ജിംനേഷ്യം സ്ഥാപിച്ചത്. ആർക്കും വന്ന് വ്യായാമം ചെയ്യാൻ സാധിക്കുമെന്നതാണ് ഓപ്പൺ ജിമ്മിന്റെ പ്രത്യേകത. നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്ന് അഞ്ചു ലക്ഷം ചെലവഴിച്ചാണ് ജിം സ്ഥാപിച്ചത്. വ്യായാമം ജീവിത രീതിയാക്കിയ ബഹു ഭൂരിപക്ഷം ജനങ്ങൾക്കും പദ്ധതി ഉപകാര പ്രദമാകുമെന്നും കൂടുതൽ സ്ഥലങ്ങളിൽ പദ്ധതി നടപ്പാക്കുമെന്നും ഉദ്ഘാടനം ചെയ്ത നഗരസഭാധ്യക്ഷൻ പി. ഷാജി പറഞ്ഞു. ഉപാധ്യക്ഷ എ. നസീറ അധ്യക്ഷത വഹിച്ചു.
കെ. ഉണ്ണിക്കൃഷ്ണൻ, അമ്പിളി മനോജ്, മൻസൂർ നെച്ചിയിൽ, പി. സീനത്ത്, കെ.സി. ഹസീന, സാറ സലീം, നഗരസഭാ സെക്രട്ടറി ജി. മിത്രൻ, ക്ലീൻ സിറ്റി മാനേജർ സി.കെ. വത്സൻ തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FVGVn6RKfVEEKmMajOJeL7
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
