അങ്ങാടിപ്പുറത്ത് ഗതാഗത കുരുക്കിന് പുറമേ ദേശീയ പാതയിലെ കുഴികളും

Share to


Perinthalmanna Radio
Date: 20-06-2025

പെരിന്തൽമണ്ണ : ഇടതടവില്ലാതെ ആംബുലൻസുകൾ പായുന്ന ആശുപത്രി നഗരത്തിൽ അഴിയാത്ത ഗതാഗത കുരുക്കിന് പുറമെ ജനത്തെ ദുരിതത്തിലാക്കി റോഡ് തകർച്ചയും.

റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാൻ സമയവും സാവകാശവും ഉണ്ടായിട്ടും അധികാരികൾ അതിന് മുതിരാത്തത് പാലക്കാട്- കോഴിക്കോട് ദേശീയ പാതയിൽ അങ്ങാടിപ്പുറത്ത് സ്ഥിരമായി ഗതാഗത സ‌ംഭവനമുണ്ടാവുന്നു. അങ്ങാടിപ്പുറം മേൽപാലത്തിന് അടുത്ത് രൂപപ്പെട്ട കുഴികൾ വാഹനങ്ങൾക്ക് മിക്കപ്പോഴും കെണിയാണ്.

ഇതിൽ ചളിവെള്ളം നിറഞ്ഞ് കല്ലുകൾ അടർന്ന് യാത്ര ദുസ്സഹമാവുകയാണ്. നേരേ ചൊവ്വേ യാത്ര ചെയ്യാവുന്ന റോഡായാൽ പോലും ഈ ഭാഗത്ത് ചരക്കു വാഹനങ്ങളും ചെറു വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും നിറഞ്ഞ് കുരുക്കാണ്. അതിനു പുറമെയാണ് റോഡിലെ വലിയ കുഴികൾ.

ദേശീയ പാതയുടെ ഇരു വശങ്ങളിലുമുള്ള ഓവുചാൽ വൃത്തിയാക്കി വെള്ളം തടസ്സമില്ലാതെ ഒഴുകിപ്പോകാനുള്ള വഴികൾ ഒരുക്കിയിട്ടില്ല. മഴക്കാലത്തിന് മുമ്പേ ചെയ്യേണ്ടതാണിത്. പലവട്ടം നികത്തിയ കുഴികൾ വെള്ളം നിന്ന് ദിവസങ്ങൾക്കകം വീണ്ടും രൂപപ്പെടുകയാണ്. ചരക്കു വാഹനങ്ങളും കണ്ടെയ്നർ ലോറികളുമടക്കം ഇതു വഴിയാണ് കടന്നു പോവുന്നത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *