
Perinthalmanna Radio
Date: 20-07-2025
പെരിന്തല്‍മണ്ണ: വിവി കെയർ ചാരിറ്റബിള്‍ ട്രസ്റ്റ് പെരിന്തല്‍മണ്ണയില്‍ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണം നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ അഡ്വ. ബെന്നി തോമസ് അധ്യക്ഷത വഹിച്ചു. കെപിസിസി മെംബർ സി. സേതുമാധവൻ, ഡിസിസി സെക്രട്ടറി സി.കെ. ഹാരിസ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റുമാരായ പുഞ്ചിരി മജീദ്, അറഞ്ഞിക്കല്‍ ആനന്ദൻ, സി. മുസ്തഫ, അജിത് പ്രസാദ്, പി. പത്മനാഭൻ, കെ.വി. മുഹമ്മദ്, സൈതലവി പാലൂർ, ടി.കെ. രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
