കേരള പോലീസ് സ്ത്രീസുരക്ഷ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു

Share to

Perinthalmanna Radio
Date: 20-08-2024

പെരിന്തൽമണ്ണ: കേരള പോലീസ് സ്ത്രീസുരക്ഷ സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവി   ശ്രീ ശശിധരൻ എസ്   ഐ.പി.എസിൻ്റെ കീഴിൽ നോഡൽ ഓഫീസർ അഡീഷണൽ എസ്.പി ഫിറോസ് എം ഷഫീക്കിൻ്റെ നേതൃത്വത്തിൽ മുഖ്യ പരിശീലകരായ കെ. വത്സല അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ
വി.ജെ സോണിയ മേബിൾ എന്നിവർ  പരിശീലനം നൽകി. പരിപാടി പെരിന്തൽമണ്ണ എസ്.ഐ ഷിൻ്റോ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ അബേറ്റ് കോളേജിൽ നടത്തിയ പരിശീലനത്തിൽ
300 ഓളം പെൺകുട്ടികൾ പങ്കെടുത്തു. വർദ്ധിച്ച് വരുന്ന സ്ത്രീകൾക്ക് എതിരായ അക്രമണങ്ങൾ നേരിടാൻ സ്ത്രീകളെ സ്വയം പ്രാപ്തരാക്കുന്ന
വിധത്തിലുള്ള ശാരീരിക മാനസിക ശേഷി വർദ്ധിപ്പിച്ചും
ആത്മവിശ്വാസം  വളർത്തിയും നിയമ വശങ്ങൾ പഠിപ്പിച്ചും
അടിയന്തിര ഘട്ടങ്ങളിൽ
പ്രയോഗിക്കാൻ വിവിധ ആയോധന മുറകളുടെ തന്ത്രങ്ങൾ പഠിപ്പിച്ചും ശാരീരിക ആരോഗ്യത്തിനുള്ള  ഫിസിക്കൽ ട്രൈയിനിംഗും
മാനസിക ആരോഗ്യത്തിനുള്ള ട്രൈയിനിംഗും ഉൾപ്പെടുത്തി കഴിവതും അതിക്രമണ സാഹചര്യങ്ങൾ മുൻകൂട്ടി
തിരിച്ചറിയാനും ഒഴിവാക്കാനും സ്ത്രീകളെ
ബോധവൽക്കരിക്കുന്നതാണ് പരിശീലന ശൈലി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *