
Perinthalmanna Radio
Date: 20-08-2024
പെരിന്തല്‍മണ്ണയില്‍ വന്‍ ലഹരിവേട്ട. 104 ഗ്രാം എംഡിഎംഎ യുമായി എയ്ഡഡ് സ്ക്കൂള്‍ മാനേജരടക്കം രണ്ടു പേര്‍ പിടിയിലായി. ജില്ലയിലേക്ക് കാറുകളിലും മറ്റു ചെറു വാഹനങ്ങളിലും രഹസ്യ അറകളുണ്ടാക്കി എംഡിഎംഎ ഉള്‍പടെയുള്ള വീര്യം കൂടിയ സിന്തറ്റിക് ലഹരി മരുന്നുകള്‍ ജില്ലയിലേക്ക് കടത്തുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.ശശിധരന്‍ ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഡിവൈഎസ്പി സാജു.കെ.എബ്രഹാം, മലപ്പുറം ഡിവൈഎസ്പി പ്രേംജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ സി.ഐ. സുമേഷ് സുധാകരന്‍, എസ്.ഐ. ഷിജോ.സി.തങ്കച്ചന്‍ എന്നിവർ അടങ്ങുന്ന സംഘം രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് അങ്ങാടിപ്പുറം റെയില്‍വേ മേല്‍പാലത്തിന് സമീപം വച്ച് 104 ഗ്രാം എംഡിഎംഎ ലഹരി മരുന്നുമായി തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളായ ചോലപൊറ്റയില്‍ ദാവൂദ് ഷമീല്‍ , ഷാനിദ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. അറസ്റ്റിലായ ദാവൂദ് ഷെമീല്‍ എയ്ഡഡ് സ്കൂളിന്‍റെ മാനേജരാണ്. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
