പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സ്ഥിരം സൂപ്രണ്ട് ഇല്ലാതായിട്ട് മൂന്നു വർഷം

Share to

Perinthalmanna Radio
Date: 20-10-2024

പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ സ്ഥിരം സൂപ്രണ്ടില്ലാതായിട്ട് വർഷങ്ങൾ. കഴിഞ്ഞ 3 വർഷക്കാലമായി ഇവിടെയുള്ള വിവിധ വിഭാഗങ്ങളിലെ ഡോക്‌ടർമാർക്ക് സൂപ്രണ്ടിന്റെ അധികച്ചുമതല നൽകിയാണ് മുന്നോട്ടു പോകുന്നത്. നിലവിൽ ചുമതലയുണ്ടായിരുന്ന ഗൈനക്കോളജി വിഭാഗം ഡോക്‌ടറെ സ്ഥലംമാറ്റിയതോടെ അനസ്‌തീസിയ വിഭാഗം ഡോക്‌ടർക്കാണ് ഇപ്പോൾ അധികച്ചുമതല നൽകിയിട്ടുള്ളത്.

സ്ഥിരം സൂപ്രണ്ടില്ലാത്തത് മൂലം വിവിധ അപേക്ഷകൾക്കും മറ്റുമായെത്തുന്നവർ ബുദ്ധിമുട്ടുകയാണ്. ഒരു വർഷം മുൻപ് ആരോഗ്യമന്ത്രി ആശുപത്രി സന്ദർശനത്തിനെത്തിയപ്പോൾ മറ്റു പ്രയാസങ്ങൾക്കൊപ്പം സ്ഥിരം സൂപ്രണ്ടില്ലാത്തതുമൂലമുള്ള ബുദ്ധിമുട്ടുകളും ശ്രദ്ധയിൽപെടുത്തിയിരുന്നു.

ജില്ലാ ആശുപത്രിയിലെ സൂപ്രണ്ട് സ്ഥാനത്തേക്ക് ആരും സ്ഥലംമാറ്റത്തിന് അപേക്ഷ നൽകാത്തതിനാലാണ് നിയമനം നടത്താത്തതെന്നാണ് ഇതുസംബന്ധിച്ച നജീബ് കാന്തപുരം എംഎൽഎയുടെ ചോദ്യത്തിന് മന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം നിയമസഭയിൽ മറുപടി നൽകിയത്.

സീനിയോറിറ്റി ലിസ്‌റ്റിൽ ഉൾപ്പെട്ട ജൂനിയർ അഡ്‌മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫിസർമാരിൽ നിന്ന് നിശ്ചിത യോഗ്യതയുള്ള 19 പേർക്ക് ഈ വർഷം അസിസ്‌റ്റന്റ് ഡയറക്‌ടർ തസ്‌തികയിലേക്ക് പ്രമോഷൻ നൽകിയിരുന്നു. എന്നാൽ അഡിസ്‌റ്റന്റ് ഡയറക്‌ടർ തസ്‌തികയിൽ 2024ൽ സ്ഥാനക്കയറ്റം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചപ്പോഴോ 2024ലെ പൊതു സ്ഥലംമാറ്റത്തിലോ അസി. ഡയറക്‌ടർമാരിൽ ആരും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് സ്ഥലം മാറ്റത്തിന് അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തതിനാലാണ് ജില്ലാ ആശുപത്രിയിലെ സൂപ്രണ്ടിന്റെ തസ്‌തികയിലേക്ക് നിയമനം നടത്താനാവാതെ വന്നതെന്നാണ് മന്ത്രി മറുപടി നൽകിയത്.

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് സ്ഥലംമാറ്റം ചോദിച്ച് എത്തുന്ന സൂപ്രണ്ടിനു വേണ്ടി ഇനി എത്രകാലം കാത്തിരിക്കണമെന്നതാണ് ജനങ്ങളുടെ ചോദ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *