പെരിന്തൽമണ്ണ നഗരത്തിൽ 10 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിക്കും

Share to

Perinthalmanna Radio
Date: 20-10-2024

പെരിന്തൽമണ്ണ: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രധാന വീഥികളിൽ 10 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിക്കാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. നഗരസഭാ കൗൺസിലർമാരുടെ നിർദേശം അനുസരിച്ചാണ് വിവിധ മേഖലകളിലാണ് ക്യാമറകൾ സ്ഥാപിക്കുക. നിലവിൽ 5 ഇടങ്ങളിൽ ഇതിനകം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ ആഡ്‌ന്യൂസ് ഇന്ത്യ എന്ന കമ്പനിയാണ് സൗജന്യമായി ക്യാമറകൾ സ്ഥാപിച്ചു നൽകുക. ഇതുസംബന്ധിച്ച ഓഫർ ലെറ്റർ നഗരസഭയ്‌ക്ക് ലഭിച്ചിട്ടുണ്ട്. പദ്ധതിക്ക് ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗം അനുമതി നൽകി. നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ട്രാഫിക് സിഗ്‌നൽ, കാൽനട യാത്രക്കാർക്കുള്ള ക്രോസിങ് സിഗ്നൽ, വാണിങ് ഫ്ലാഷേഴ്സ്, ബ്ലിങ്കേഴ്സ് എന്നിവയും സ്ഥാപിക്കും.

അടച്ചിട്ടിരുന്ന നഗരസഭാ വാതകശ്മശാനം പ്രവർത്തന സജ്ജമായതായി ചെയർമാൻ യോഗത്തെ അറിയിച്ചു. നഗരസഭയുടെ 2024–25 വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതായും അറിയിച്ചു. നഗരസഭാ പരിധിയിൽ ദ്രവ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്താൻ നഗരസഭാ ആരോഗ്യവിഭാഗത്തെ ചുമതലപ്പെടുത്തി. പുതുതായി ഒരാൾക്ക് 50 വയസ്സ് കഴിഞ്ഞ അവിവാഹിതയ്ക്കുള്ള പെൻഷൻ, 15 പേർക്ക് വാർധക്യകാല പെൻഷൻ, 3 പേർക്ക് വിധവാ പെൻഷൻ എന്നിവ അനുവദിക്കും. നഗരസഭാധ്യക്ഷൻ പി.ഷാജി യോഗത്തിൽ ആധ്യക്ഷ്യം വഹിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *