പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; പച്ചീരി ഫാറൂഖിന്റെ പാനലിന് വിജയം

Share to

Perinthalmanna Radio
Date: 20-11-2023

പെരിന്തൽമണ്ണ: രണ്ട് പാനലുകളിലായി യുഡിഎഫ് ചേരിതിരിഞ്ഞു മത്സരിച്ച പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ മുൻ ബാങ്ക് പ്രസിഡന്റും നഗരസഭാംഗവുമായ പച്ചീരി ഫാറൂഖിൻ്റെ നേതൃത്വത്തിലുള്ള പാനലിന് വിജയം.

മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിയും മുൻ ബാങ്ക് ഡയറക്ടറുമായ താമരത്ത് ഉസ്മാൻ നേതൃത്വം നൽകിയ പാനലിലെ മുഴുവൻ പേരും പരാജയപ്പെട്ടു. 19257 വോട്ടർമാരിൽ 5522 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 243 വോട്ടുകൾ അസാധുവായി.

പെരിന്തൽമണ്ണ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂ‌ളിലാണ് ഇന്നലെ രാവിലെ മുതൽ വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് വലിയ തോതിൽ പക്ഷം തിരിഞ്ഞ് യുഡിഎഫ് പ്രവർത്തകർ തടിച്ചുകൂടി.

സംഘർഷ സാധ്യത പരിഗണിച്ച് പൊലീസ് സംഘവും സ്ഥലത്ത് ഉണ്ടായിരുന്നു. ഓരോ ബൂത്തിലും 3 കാബിനുകൾ വീതം 14 ബുത്തുകളാണ് വോട്ടടുപ്പിന് ക്രമീകരിച്ചിരുന്നത്

2 പാനലുകൾക്കും യുഡിഎഫ് നേതാക്കൾ ചേരിതിരിഞ്ഞ് പരസ്യ പിന്തുണ നൽകിയിരുന്നു. വിജയിച്ച പാനലിന് കെപിസിസി സെക്രട്ടറി വി.ബാബുരാജ് ഉൾപ്പെടെയുള്ളവരാണ് പരസ്യ പിന്തുണ നൽകിയത്. ഏറ്റവും കൂടുതൽ വോട്ട് നേടിയത് പച്ചീരി ഫാറുഖാണ് (3020).

പച്ചീരി ഫാറൂഖിനു പുറമേ എസ്‌ടിയു സംസ്ഥാന സെക്രട്ടറി സി.അബ്ദുൽ നാസർ, നിലവിലെ പ്രസിഡന്റ് ചേരിയിൽ മമ്മി, നിലവിലെ ബാങ്ക് വൈസ് പ്രസിഡന്റ് എ.ആർ.ചന്ദ്രൻ, മുഹമ്മദ് സമീർ വടക്കേതിൽ, മുഹമ്മദ് ഹനീഫ പടിപ്പുര, മൊയ്തു കിഴക്കേതിൽ, ഇ.ആർ.സുരാദേവി, ടി.സുൽഫത്ത് ബീഗം, പി.റജീന അൻസാർ, പി.അജിത്കുമാർ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ പെരിന്തൽമണ്ണ യുഡിഎഫിലും പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾ രൂപപ്പെടുകയാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EebnOh7UX6U4OzkN4Y860b
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *