
Perinthalmanna Radio
Date: 20-12-2023
മേലാറ്റൂർ : ഷൊർണൂർ -നിലമ്പൂർ പാത വൈദ്യുതീകരിക്കുന്നതിനായി മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ നിർമിക്കുന്ന ട്രാക്‌ഷൻ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി ഭൂഗർഭ കേബിൾ സ്ഥാപിച്ചു തുടങ്ങി.
ചോലക്കുളത്തെ 110 കെ.വി. സബ് സ്റ്റേഷനിൽനിന്നാണ് ട്രാക്ഷൻ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുക. ഇതിനായി രണ്ടു കിലോമീറ്റർ ദൂരമാണ് ഭൂർഭ കേബിൾ സ്ഥാപിക്കുന്നത്. 110 കെ.വി. സബ് സ്റ്റേഷനിൽനിന്ന് മേലാറ്റൂർ -പാണ്ടിക്കാട് റോഡരികിലൂടെയാണ് ഭൂഗർഭ കേബിൾ കൊണ്ടുപോവുക.
ഇതിനായി വലിയ കേബിളുകൾ കൂട്ടിയോജിപ്പിക്കും. യന്ത്രം ഉപയോഗിച്ചാണ് കേബിൾ കൊണ്ടുപോന്നതിനുള്ള ചാലൊരുക്കുന്നത്. 67 കിലോമീറ്റർ ദൈർഘ്യമുള്ള ഷൊർണൂർ – നിലമ്പൂർ പാത വൈദ്യുതീകരിക്കുന്നതിന്റെ ഭാഗമായി പാതയ്ക്കിരുവശത്തുമുള്ള മരങ്ങൾ മുറിച്ചു നീക്കി കാൽനാട്ടൽ നടന്നു വരികയാണ്. ഇതു പൂർത്തിയായാലുടൻ ലൈൻ വലിക്കും. മാർച്ച് മാസത്തോടെ ഇത് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
അതോടൊപ്പം മേലാറ്റൂർ റെയിൽവേ സ്റ്റേഷനോട് ചേർന്ന് കഴിഞ്ഞയാഴ്ച തുടങ്ങിയ ട്രാക്ഷൻ സബ് സ്റ്റേഷന്റെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ട്. അത് പൂർത്തിയാകുന്ന മുറയ്ക്ക് വൈദ്യുതി എത്തിച്ച് പാതയിൽ വൈദ്യുതീകരണം നടപ്പാക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
