കരിപ്പൂർ വിമാനത്താവളത്തിലെ റെസ നിർമാണത്തിന് ടെൻഡറായി

Share to

Perinthalmanna Radio
Date: 20-12-2023

കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിലെ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നിർമാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. രാജസ്ഥാനിലെ ഗവാർ കൺസ്ട്രക്‌ഷൻ ലിമിറ്റഡ് കമ്പനിക്കാണ് ടെൻഡർ. തുകയുടെ 20.08 കോടി രൂപ കുറച്ചാണ് ഗവാർ കമ്പനി കരാർ ഉറപ്പിച്ചത്. നേരത്തേ വേണ്ടത്ര കമ്പനികൾ പങ്കെടുക്കാതിരുന്നതിനാൽ മാറ്റിവെച്ച ടെൻഡറാണ് കഴിഞ്ഞ ദിവസം ഉറപ്പിച്ചത്. 19 മാസങ്ങൾക്കകം കരാർ ജോലി പൂർത്തീകരിക്കണമെന്നാണു വ്യവസ്ഥ. റെസ നിർമാണം ഉടനെ ആരംഭിക്കണമെന്നാണ് എയർപോർട്ട് അതോറിറ്റി മുന്നോട്ടു വെച്ച വ്യവസ്ഥ. ഇക്കാര്യത്തിനായി സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകുന്ന 14.5 ഏക്കർ ഭൂമി എയർപോർട്ട് അതോറിറ്റി നിരപ്പാക്കി കൈമാറും.
സ്ഥലം ഏറ്റെടുക്കലും നഷ്ടപരിഹാരം നിശ്ചയിക്കലും പൂർത്തിയായെങ്കിലും സംസ്ഥാന സർക്കാരിന്റെ മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയായിട്ടില്ല. അതിനാൽ തന്നെ മാർച്ച് പകുതിയോടെ മാത്രമേ സ്ഥലം അതോറിറ്റിക്ക് കൈമാറൂ. ഏപ്രിൽ, മേയ് മാസത്തോടെയാകും പണി തുടങ്ങുക.
ഊരാളുങ്കൽ സൊസൈറ്റി അടക്കം ഏഴു കമ്പനികൾ ടെൻഡർ നടപടിയിൽ പങ്കെടുത്തെങ്കിലും മൂന്നു കമ്പനികൾക്കു മാത്രമേ അതോറിറ്റി നിശ്ചയിച്ച യോഗ്യതകൾ ഉണ്ടായിരുന്നുള്ളൂ. തിരഞ്ഞെടുക്കപ്പെട്ട മൂന്നു കമ്പനികളിൽ ഏറ്റവും കുറഞ്ഞ തുകയായ 322.00 കോടിക്കാണ് ഗവാർ കമ്പനിക്ക് ടെൻഡർ നൽകിയത്. 342.8 കോടി രൂപയാണ് റെസ നിർമാണത്തിന് അതോറിറ്റി വകയിരുത്തിയത്. അടുത്ത മഴക്കാലത്തിനു മുൻപായി ഒന്നാംഘട്ട മണ്ണിട്ടുനികത്തൽ പൂർത്തിയാക്കേണ്ടതുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *