കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമന്റ് ഇന്ന് തുടങ്ങും

Share to

സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യം

Perinthalmanna Radio
Date: 20-12-2024

പെരിന്തൽമണ്ണ : കാദർ ആൻഡ് മുഹമ്മദലി മെമ്മോറിയൽ സ്‌പോർട്സ് ക്ലബ് പെരിന്തൽമണ്ണ സംഘടിപ്പിക്കുന്ന 52-ാമത് അഖിലേന്ത്യാ കാദറലി സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് പെരിന്തൽമണ്ണ നെഹ്റു ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച തുടക്കമാകും. 24 ടീമുകളാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്. 10,000 പേർക്ക് ഒരേ സമയം ഇരുന്ന് മത്സരം കാണുന്നതിനുള്ള സ്റ്റീൽ ഗാലറിയാണ് ഇത്തവണ സജ്ജീകരിക്കുന്നത്. സ്ത്രീകൾക്കും 10 വയസ്സിൽ താഴെയുള്ളവർക്കും ഭിന്നശേഷിക്കാർക്കും പ്രവേശനം സൗജന്യമാണ് എന്നതാണ് ഇത്തവത്തെ മറ്റൊരു പ്രത്യേകത.

വെള്ളിയാഴ്ച വൈകുന്നേരം 4-30ന് വിളംബരജാഥ കോഴിക്കോട് റോഡിൽ നിന്നു തുടങ്ങി ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ നെഹ്റു സ്റ്റേഡിയത്തിൽ എത്തും. മഞ്ഞളാംകുഴി അലി എം.എൽ.എ. ഉദ്ഘാടനം നിർവഹിക്കും. 50 വയസ്സ് കഴിഞ്ഞവർക്കുള്ള വെറ്ററൻസ് ഫുട്ബോളും അണ്ടർ-20 ഫുട്ബോൾ മത്സരവും 7.30-ന് നടക്കുന്ന പ്രധാന മത്സരത്തിനു മുന്നോടിയായി നടക്കും. ആദ്യ മത്സരത്തിൽ കഴിഞ്ഞവർഷത്തെ ജേതാക്കളായ സ്‌കൈബ്ലൂ എടപ്പാളും കെ.ഡി.എസ്. കിഴിശ്ശേരിയും ഏറ്റുമുട്ടും. ഈവർഷം അഞ്ച് വിദേശ താരങ്ങളെ ഒരു ടീമിൽ രജിസ്റ്റർ ചെയ്യാവുന്നതും ഇതിൽ മൂന്നുപേരെ ഒരേസമയം കളിക്കളത്തിൽ ഇറക്കാവുന്നതുമാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *