Perinthalmanna Radio
Date: 20-12-2024
പെരിന്തൽമണ്ണ: ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ വൈദ്യുതീകരണ പ്രവൃത്തിയുടെ കമ്മിഷനിങ് അടുത്ത ആഴ്ച നടക്കും. ഇതിന്റെ മുന്നോടിയായി റെയിൽവേ ഉന്നതതല സംഘം ഇന്ന് മേലാറ്റൂരിലെ ട്രാക്‌ഷൻ സബ് സ്റ്റേഷൻ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. വൈദ്യുതി സബ് സ്റ്റേഷനിൽ നിന്ന് ഈ ട്രാക്‌ഷൻ സബ് സ്റ്റേഷൻ വഴിയാണ് പാതയിലേക്ക് വൈദ്യുതി എത്തിക്കുന്നത്. റെയിൽവേ പാലക്കാട് ഡിവിഷൻ എഡിആർഎം ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുക. അവസാന ഘട്ട ഇൻസ്പെക്‌ഷനാണ് ഇന്നു നടക്കുക. ട്രാൻസ്ഫോമർ ചാർജ് ചെയ്ത് സബ് സ്റ്റേഷനിലേക്കു വൈദ്യുതിയെത്തിച്ചു പരിശോധന നടത്തും. സ്ഥിരമായ കമ്മിഷനിങ് അടുത്ത ആഴ്ചയോടെ നടക്കുമെന്ന് ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് പിന്നീട് നടക്കാനാണ് സാധ്യത.
പാതയിലെ വൈദ്യുതീകരണം സ്വിച്ച് ഓൺ ചെയ്യുന്നതോടെ കേരളത്തിൽ റെയിൽവേയുടെ മുഴുവൻ പാതകളുടേയും വൈദ്യുതീകരണം പൂർത്തിയാകും. രാത്രി യാത്രാ പ്രശ്നം പരിഹരിക്കാൻ ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്കുള്ള രാത്രികാല മെമു സർവീസും പകൽ സമയ മെമു സർവീസും കമ്മിഷനിങ്ങിനു ശേഷം പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങുമെന്നാണ് വിവരം.
പാതയിൽ മേലാറ്റൂരിലെ നിർദ്ദിഷ്ട റെയിൽവേ ക്രോസിങ് സ്റ്റേഷന്റെ നിർമാണത്തിനും ഇന്ന് തുടക്കം കുറിക്കും. റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഇന്ന് പണി തുടങ്ങുക. നിലമ്പൂർ, അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് അമൃത് ഭാരത് സ്റ്റേഷൻ നവീകരണ പ്രവൃത്തികൾ റെയിൽവേ സംഘം വിലയിരുത്തും.
കുലുക്കല്ലൂരിലെയും മേലാറ്റൂരിലെയും 2 ക്രോസിങ് സ്റ്റേഷനുകളുടെയും നിർമാണം 1 വർഷത്തിനകം പൂർത്തിയാക്കാനാണു പദ്ധതി. ഇതോടെ പാതയിൽ ട്രെയിനുകൾക്ക് 13 കിലോമീറ്ററിനിടെ ഇരുവശത്തേക്കും മറികടന്നു പോകാനാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ