പാലിയേറ്റീവ് വാരാചരണം; രോഗികളുടെ വീട് സന്ദര്‍ശിച്ചു

Share to

Perinthalmanna Radio
Date: 21-01-2024

പെരിന്തല്‍മണ്ണ: പാലിയേറ്റീവ് വാരാചരണം ഹോം കെയര്‍ ഡ്രൈവിന്‍റെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭയിലെ വീടുകള്‍ നഗരസഭാ ചെയര്‍മാന്‍ പി. ഷാജി, എഡിഎം എന്‍.എം. മെഹറലി എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ.ഷാന്‍സി, അമ്ബിളി മനോജ്, നെച്ചിയില്‍ മന്‍സൂര്‍, കൗണ്‍സിലര്‍മാരായ പത്തത്ത് ആരിഫ്, പി.എസ്. സന്തോഷ്കുമാര്‍, ഷെര്‍ലിജ, നഗരസഭ സെക്രട്ടറി ജി. മിത്രന്‍, ക്ലീന്‍ സിറ്റി മാനേജര്‍ സി.കെ. വത്സന്‍, ജെഎച്ച്‌ഐമാരായ മുനീര്‍, സെന്തില്‍കുമാര്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം.കെ ശ്രീധരന്‍, പാലിയേറ്റിവ് നഴ്സുമാരായ വസന്ത, അനില എന്നിവരും പങ്കെടുത്തു. 15 മുതല്‍ 21 വരെയാണ് പാലിയേറ്റീവ് വാരാചരണം നടക്കുന്നത്.

രോഗികളെ നേരില്‍ കണ്ടു വിവരങ്ങള്‍ അറിയുക, മെച്ചപ്പെട്ട സേവനം ലഭ്യമാക്കുക, കിടപ്പിലായ രോഗികളെ പരിചരിക്കുന്നതിന് അവരുടെ അയല്‍പക്കത്തു തന്നെ സന്നദ്ധപ്രവര്‍ത്തകരെ സജ്ജമാക്കുക, പരിചരണം ആവശ്യമായ രോഗികളെയും കണ്ടെത്തി വാര്‍ഡ് അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ തയാറാക്കുക,  കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുക, വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജീവനക്കാര്‍ക്ക് ബോധവത്കരണം സംഘടിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് വാരാചരണത്തിന്‍റെ ഭാഗമായി നടത്തുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *