
Perinthalmanna Radio
Date: 21-01-2024
അയോധ്യ ശ്രീരാമ ജന്മഭൂമിയിലെ പ്രാണപ്രതിഷ്ഠ നാളെ. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. പഴുതടച്ച സുരക്ഷാക്രമീകരണത്തിലാണ് അയോധ്യ നഗരം. ക്ഷണിക്കപ്പെട്ട അതിഥികളും തീർഥാടകരും ക്ഷേത്രനഗരത്തിൽ എത്തിത്തുടങ്ങി. പുതിയ ക്ഷേത്രത്തിന്റെ അലങ്കരിച്ച ചിത്രങ്ങൾ ട്രസ്റ്റ് പുറത്തുവിട്ടു. പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള അനുഷ്ഠാനങ്ങൾ ഇന്ന് പൂർത്തിയാകും. താൽക്കാലിക ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനമുണ്ടാകില്ല. മുഖ്യപ്രതിഷ്ഠയായി സ്ഥാപിച്ച വിഗ്രഹം വിവിധ ഔഷധ ക്കൂട്ടുകളുടെ 114 കുടം ജലത്തിൽ സ്നാനം ചെയ്യിക്കും.
അയോധ്യ രാംലല്ലയുടെ പ്രാണപ്രതിഷ്ഠയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മുഖ്യയജമാനൻ. 84 സെക്കന്റാണ് ശുഭമുഹൂർത്തം. രണ്ടുദിവസമായി തമിഴ്നാട്ടിൽ തുടരുന്ന പ്രധാനമന്ത്രി ഇന്ന് ധനുഷ്കോടിയിലെത്തും. രാവിലെ ധനുഷ്കോടി കോതണ്ഡ രാമസ്വാമി ക്ഷേത്രത്തിലാണ് മോദി സന്ദർശനം നടത്തുക. രാവണനുമായുള്ള യുദ്ധത്തിന് ശേഷം വിഭിഷണനെ ലങ്കയുടെ രാജാവായി രാമന് വാഴിച്ചത് ഇവിടെവച്ചെന്നാണ് ഐതിഹ്യം. ഇന്നലെ തിരുച്ചിറപ്പള്ളി ശ്രീരംഗം ക്ഷേത്രത്തിലും, രാമേശ്വരം ക്ഷേത്രത്തിലും മോദി ദർശനം നടത്തിയിരുന്നു. രാമേശ്വരത്തെ അഗ്നി തീർത്ഥത്തിൽ സ്നാനം ചെയ്ത പ്രധാനമന്ത്രി ഇവിടെയുള്ള 22 തീർത്ഥങ്ങളിൽ നിന്നുള്ള ജലവും ശേഖരിച്ചിട്ടുണ്ട്. ഇന്നത്തെ സന്ദർശനത്തിനുശേഷം ഈ പുണ്യ തീർത്ഥങ്ങളുമായിട്ടാണ് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലേക്ക് പ്രധാനമന്ത്രി പോകുക.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
