
Perinthalmanna Radio
Date: 21-01-2025
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് 3.90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി നജീബ് കാന്തപുരം എം.എൽ.എ. അറിയിച്ചു.
പെരിന്തൽമണ്ണ നഗരസഭയിലെ ബൈപ്പാസ് എം.യു.എം. ജങ്ഷൻ മുതൽ എ.എം.എൽ.പി. സ്‌കൂൾ ലക്ഷംവീട് വരെയുള്ള റോഡിന് (25 ലക്ഷം രൂപ), ഗോവിന്ദൻ റോഡ് (20 ലക്ഷം), എരവിമംഗലം ബാലവാടി റോഡ് (40 ലക്ഷം), താഴേക്കോട് ഗ്രാമപ്പഞ്ചായത്തിലെ 55-ാം മൈൽ തെയ്യോട്ടുചിറ റോഡ് (30 ലക്ഷം), അമ്മിനിക്കാട് കൊടുകുത്തിമല റോഡ് (20 ലക്ഷം), ഇബ്രാഹിംപടി അംബേദ്കർ കോളനി അലനല്ലൂർ റോഡ് (25 ലക്ഷം) എന്നിങ്ങനെ അനുവദിച്ചു.
പുലാമന്തോൾ ഗ്രാമപ്പഞ്ചായത്തിലെ ടി.എൻ. പുരം മില്ലുംപടി പുളിങ്കാവ് റോഡ് (25 ലക്ഷം), വളപുരം അങ്ങാടിപ്പറമ്പ് റോഡ് (15 ലക്ഷം), മേലാറ്റൂർ ഗ്രാമപ്പഞ്ചായത്തിലെ ആറ്റുമല വളയപ്പുറം കീഴാറ്റൂർ റോഡ് (20 ലക്ഷം), അത്താണി ഇരുളംകാട് റോഡ് (20 ലക്ഷം), വെട്ടത്തൂർ ഗ്രാമപ്പഞ്ചായത്തിലെ മണ്ണാർമല പീടികപ്പടി കിഴക്കേമുക്ക് പച്ചീരി റോഡ് (25 ലക്ഷം), തേലക്കാട് ചെമ്മാണിയോട് റോഡ് (25 ലക്ഷം), നിരന്നപറമ്പ് കാര റോഡ് (20 ലക്ഷം), ഏലംകുളം ഗ്രാമപ്പഞ്ചായത്തിലെ ബൈപ്പാസ് വാട്ടർ ടാങ്ക് കണ്ടൻചോല റോഡ് (15 ലക്ഷം), തോണിക്കടവ് പട്ടുകുത്ത് തിരുത്ത് റോഡ് (20 ലക്ഷം), ആലിപ്പറമ്പ് ഗ്രാമപ്പഞ്ചായത്തിലെ കോരംകോട് നെല്ലിക്കുന്ന് റോഡ് (15 ലക്ഷം), പാറൽ കിഴക്കെ മണലായ റോഡ് (30 ലക്ഷം) എന്നിങ്ങനെയാണ് 17 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണപ്രവൃത്തിക്ക് 3.90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്. ആലിപ്പറമ്പ് പഞ്ചായത്തിലെ പാറൽ-മണലായ റോഡിന് 50 ലക്ഷം രൂപയും ആലിപ്പറമ്പ്-ഹൈസ്‌കൂൾ റോഡിന് 50 ലക്ഷം രൂപയും മുഴന്നമണ്ണ റോഡിന് 50 ലക്ഷം രൂപയും ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കുമെന്ന് എം.എൽ.എ. അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ