അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

Share to

Perinthalmanna Radio
Date: 21-02-2024

അങ്ങാടിപ്പുറം: അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം പൂർത്തീകരിച്ച് കൊണ്ടിരിക്കുന്ന അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷന്റെ ഉദ്ഘാടനം 26-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി നിർവഹിക്കും.

അമൃത് ഭാരത് സ്റ്റേഷനായി ഉയർത്തി വികസന പ്രവർത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തിയാക്കിയ ഒൻപത് സ്റ്റേഷനുകളുടെ ഉദ്ഘാടനമാണ് 26-ന് നടക്കുക. കുറ്റിപ്പുറം, നിലമ്പൂർ, അങ്ങാടിപ്പുറം സ്റ്റേഷനുകളാണ് ജില്ലയിൽ ഉദ്ഘാടനംചെയ്യുന്നത്. ഉച്ചയ്ക്ക് 12.30-നാണ് ഉദ്ഘാടന ചടങ്ങ്. ഇതോടനുബന്ധിച്ച് ഓരോ സ്റ്റേഷനിലും പ്രത്യേകം ചടങ്ങുകൾ നടക്കും.

സ്റ്റേഷനിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ പരിപാടികൾ രാവിലെ 10.45-ന് ആരംഭിക്കും. ജനപ്രതിനിധികളും ദക്ഷിണ റെയിൽവേ ഉന്നതോദ്യോഗസ്ഥരും പങ്കെടുക്കും. 10.55 മുതൽ സമീപസ്കൂളുകളിലെയും അങ്ങാടിപ്പുറം പോളിടെക്‌നിക് കോളേജിലെയും വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അമൃത് സ്റ്റേഷന്റെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്ക് ‘വികസിത ഭാരത് വികസിത റെയിൽവേ’ എന്ന വിഷയത്തിൽ നടത്തിയ പ്രസംഗം, ഉപന്യാസം, ചിത്രരചനാമത്സര വിജയികളെ പ്രശംസാപത്രം നൽകി ചടങ്ങിൽ അനുമോദിക്കും. ദക്ഷിണ റെയിൽവേ പാലക്കാട് ഡിവിഷൻ ചീഫ് വെൽഫെയർ ഓഫീസർ സി. ശ്രീകുമാറിനാണ് പരിപാടിയുടെ നടത്തിപ്പ് ചുമതല.

പാലക്കാട് ഡിവിഷനുകീഴിലെ പൊള്ളാച്ചി, ഒറ്റപ്പാലം, ഷൊർണൂർ, കുറ്റിപ്പുറം, തിരൂർ, പരപ്പനങ്ങാടി, ഫറോക്ക്, വടകര, പയ്യന്നൂർ, മാഹി, തലശ്ശേരി, കണ്ണൂർ, കാസർകോട്, മംഗളൂരു ജങ്്ഷൻ, നിലമ്പൂർ റോഡ്, അങ്ങാടിപ്പുറം സ്റ്റേഷനുകളാണ് അമൃത് ഭാരത് പദ്ധതിയിൽ നവീകരിക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾ പരിശോധി്ക്കാനും നിർദ്ദേശങ്ങൾ നൽകാനും അഡീഷനൽ ഡിവിഷണൽ റെയിൽവേ മാനേജർ എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉന്നതസംഘം റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *