
Perinthalmanna Radio
Date: 21-02-2024
അങ്ങാടിപ്പുറം: വീടിനുള്ളിൽ കയറിക്കൂടിയ മൂർഖൻ പാമ്പിനെ പിടികൂടി മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ. ചേരക്കാപ്പറമ്പ് കണ്ടർ പള്ളിയാലിൽ രാമചന്ദ്രൻ എന്നവരുടെ വീട്ടിലെ അടുക്കളയിലാണ് പാമ്പിനെ കണ്ടത്. പരിഭ്രാന്തരായ വീട്ടുകാർ സമീപ വാസിയും അങ്ങാടിപ്പുറം പഞ്ചായത്തിലെ ജീവനക്കാരനുമായ സുധിയെ അറിയിക്കുകയും അദ്ദേഹം വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ട്രോമാ കെയർ പ്രവർത്തകർ സ്ഥലത്തെത്തുകയും പാമ്പിനെ പിടി കൂടുകയുമായിരുന്നു. കേരള വനം വകുപ്പ് സർപ്പ റെസ്ക്യൂവറും യൂണിറ്റ് ഡെപ്യൂട്ടി ലീഡറുമായ ജബ്ബാർ ജൂബിലി, ഗിരീഷ് കീഴാറ്റൂർ, ഫാറൂഖ് പൂപ്പലം എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്. പാമ്പിനെ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുമെന്ന് പ്രവർത്തകർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
