
Perinthalmanna Radio
Date: 21-02-2024
ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ടൈംടേബിൾ പുന:ക്രമീകരിച്ചു. താഴെ പ്പറയുന്ന രീതിയിലാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.
▪️ഹൈസ്കൂൾ വിഭാഗം 8,9 ക്ലാസുകളിലെ പരീക്ഷ സമയം ഉച്ച കഴിഞ്ഞ് നടത്തുന്ന രീതിയിൽ പുന:ക്രമീകരിച്ചു.
▪️14/03/2024 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസിലെ കലാകായിക പ്രവർത്തിപരിചയ പരീക്ഷ 16/03/2024 ലേക്കും 16/03/2024 ന് നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസിലെ സോഷ്യൽ സയൻസ് പരീക്ഷ 14/03/2024 ലേക്കും മാറ്റി.
▪️27/03/2024 ലെ ഒമ്പതാം ക്ലാസിലെ പരീക്ഷ രാവിലെ ആയിരിക്കും നടക്കുക.
▪️ഇൻഡിപെൻഡൻഡ് എൽപി, യുപി സ്കൂളുകളിൽ നിശ്ചയിച്ചിരുന്ന പരീക്ഷകൾ 15/03/2024 മുതൽ ആരംഭിക്കുന്ന രീതിയിൽ പുന:ക്രമീകരിച്ചു.
▪️HS അറ്റാച്‌ഡ് LP/UP പരീക്ഷ time table ൽ മാറ്റമില്ല.
▪️ഇൻഡിപെൻഡൻഡ് LP/UP അധ്യാപകരെ SSLC /HSS പരീക്ഷ ഡ്യൂട്ടി യ്ക് നിയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
▪️LP/UP Attached ഹൈസ്‌കൂളുകളിൽ 1 മുതൽ 9 വരെയുള്ള പരീക്ഷ നടത്തിപ്പിന് HSS ഉൾപ്പെടെയുള്ള മുഴുവൻ ക്ലാസ് റൂമുകളും ഉപയോഗപ്പെടുത്താവുന്നതാണ്.
▪️പരീക്ഷ നടത്തിപ്പിന് SSK യുടെ സഹായ സഹകരണങ്ങൾ തേടാവുന്നതാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
