വലമ്പൂരിൽ അഞ്ച് ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്നു

Share to

Perinthalmanna Radio
Date: 21-02-2025

മങ്കട ∙ വലമ്പൂരിൽ അഞ്ച് ആടുകളെ അജ്ഞാത ജീവികൾ കടിച്ചുകൊന്നു. ക്രിസ്ത്യൻ പള്ളിക്ക് സമീപം താമസിക്കുന്ന വടശ്ശേരി ടോണിയുടെ ആടുകളാണ് അജ്ഞാത ജീവികളുടെ ആക്രമണത്തിൽ ചത്തത്. ഇന്നലെ ഉച്ചകഴിഞ്ഞ് ആടുകളെ സമീപത്തെ പറമ്പിൽ മേയാൻ വിട്ട ശേഷം ശേഷം ഭക്ഷണം കഴിക്കാൻ പോയതായിരുന്നു ടോണി.

ആക്രമണത്തെത്തുടർന്ന് ഒരു ആട് കരഞ്ഞു വീട്ടിലെത്തിയതോടെയാണ് വിവരം വീട്ടൽ അറിയുന്നത്.

ഓടിയെത്തിയപ്പോഴേയ്ക്ക് മൂന്ന് ആടുകൾ ചത്തിരുന്നു. രണ്ട് ആടുകൾ അവശ നിലയിലും ആയിരുന്നു. ആടുകൾക്കെല്ലാം കഴുത്തിനാണ് കടിയേറ്റിട്ടുള്ളത്. പുഴക്കാട്ടിരി വെറ്ററിനറി ആശുപത്രിയിലെ ഡോ സൈഫുദ്ദീന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *