വെള്ളിയാറിനെ ജലസമൃദ്ധമാക്കി കല്ലടക്കടവിലെ ചെക്ക്ഡാം

Share to


Perinthalmanna Radio
Date: 21-02-2026

മേലാറ്റൂർ: വേനൽ കനക്കുംമുമ്പേ വറ്റിവരണ്ടിരുന്ന വെള്ളിയാറിനെ ജലസമൃദ്ധമാക്കി ചെക്ക്ഡാം. മണിയാണീരിക്കടവിലെ കല്ലടക്കടവിൽ നിർമ്മിച്ച ചെക്ക്ഡാമാണ് വേനലിൽ വെള്ളിയാറിന് അനുഗ്രഹമായത്. 3.22 കോടി രൂപ ചെലവിൽ 2024 മാർച്ചിൽ തുടങ്ങിയ ചെക്ക്ഡാമിന്റെ പണി 2025 ഡിസംബറോടെയാണ് പൂർത്തിയായത്.

ചീർപ്പുകളിട്ട് ഭദ്രമാക്കിയതോടെ ചെക്ക്ഡാമിൽ യഥേഷ്ടം വെള്ളമുണ്ടിപ്പോൾ. അത് കിലോമീറ്ററുകളോളം ദൂരത്തിൽ വെള്ളം കെട്ടിനിൽക്കാൻ സാധിച്ചു. ഇതോടെ ചെക്ക്ഡാമിൽ ഇപ്പോഴും നിറയെ വെള്ളമുണ്ട്. വെള്ളം നിറഞ്ഞതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളിലെ ജലവിതാനം ഉയരുകയും ചെയ്തു. മേലാറ്റൂർ, കീഴാറ്റൂർ പഞ്ചായത്തുകളിലെ നിരവധി കുടിവെള്ള പദ്ധതികൾക്കും വീടുകളിലെ കിണറുകൾക്കും കാർഷിക ആവശ്യങ്ങൾക്കും ഇത് ഏറെ പ്രയോജനപ്പെടുന്നു. വെള്ളം കെട്ടി നിൽക്കുന്നതിനാൽ സമീപത്തെ കിണറുകളിലെല്ലാം നല്ല രീതിയിൽ വെള്ളം ലഭ്യമാകുന്നുണ്ട്.

നേരത്തെ വേനൽ തുടങ്ങിയാൽ തന്നെ വെള്ളിയാർ വറ്റിവരണ്ടിരുന്നു. പുഴയോരത്തെ കൃഷികളും വീടുകളിലെ കിണറുകളും വെള്ളമില്ലാതെ ബുദ്ധിമുട്ടിയിരുന്ന സാഹചര്യത്തിലാണ് പുതിയ ചെക്ക്ഡാം പണി പൂർത്തിയായത്. ഈ വേനലിൽ വെള്ളിയാറിലെ ഈ ജലസമൃദ്ധി നാട്ടുകാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *