പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ സി.എച്ച് സെന്റർ ഇഫ്താർ ആരംഭിച്ചു

Share to


Perinthalmanna Radio
Date: 21-02-2026

പെരിന്തൽമണ്ണ: റമദാൻ നോമ്പു കാലങ്ങളിൽ പെരിന്തൽമണ്ണ സി.എച്ച് സെന്റർ നടത്തി വരാറുള്ള പെരിന്തൽമണ്ണ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ചുള്ള സൗജന്യ ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോമ്പില്ലാത്തവർക്കും മൂന്നു നേരങ്ങളിൽ നൽകുന്ന സൗജന്യ ഭക്ഷണവിതരണമാണ് നടക്കുക.

നോമ്പുള്ളവർക്ക് ഇഫ്താറും പുലർച്ചെയുള്ള ഭക്ഷണവും വിതരണം നടക്കും. നോമ്പില്ലാത്തവർക്കുള്ള രാത്രി ഭക്ഷണവും 30 ദിവസങ്ങളിൽ ഉണ്ടാവും. ഇക്കൊല്ലം സി.എച്ച് സെന്റർ കേന്ദ്രീകരിച്ച് ടൗണിലുള്ള ആളുകൾക്കു വേണ്ടിയുള്ള പ്രത്യേക ഇഫ്താറും സംഘടിപ്പിച്ചു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രം അറ്റകുറ്റപ്പണികൾക്കായി അടച്ചതിന്റെ ഫലമായി സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയ ഡയാലിസിസ് രോഗികളുടെ ചെലവ് ഇനി മുതൽ ഡയാലിസിസ് യൂണിറ്റ് തുറക്കുന്നതുവരെ സി.എച്ച് സെന്റർ ഏറ്റെടുത്തിട്ടുണ്ട്.

സി.എച്ച് സെന്റർ ഭാരവാഹികളെ അഭിനന്ദിക്കുന്നതായും തങ്ങൾ പറഞ്ഞു. സെന്റർ ജന. സെക്രട്ടറി അഡ്വ. എ.കെ മുസ്തഫ സ്വാഗതം പറഞ്ഞു. നജീബ് കാന്തപുരം എം.എൽ.എ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ, അഡ്വ. നാലകത്ത് സൂപ്പി, എ.കെ. നാസർ മാസ്റ്റർ, അഡ്വ. എസ്. അബ്ദുസ്സലാം, എം.എസ്. അലവി, റഷീദ് ആലായൻ, പി.കെ. അബൂബക്കർ ഹാജി, കുറ്റീരി മാനുപ്പ, മുസ്ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ഡി.സി.സി ജന. സെക്രട്ടറിയായി ചുമതലയേറ്റ എം.എം. സകീറിനെ സാദിഖലി തങ്ങൾ അഭിനന്ദിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *