എടപ്പാൾ മേൽപ്പാലത്തിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

Share to

Perinthalmanna Radio
Date: 21-03-2024

എടപ്പാൾ: മേൽപ്പാലത്തിനു മുകളിൽ കെ.എസ്.ആർ.ടി.സി. ബസും കൊറിയർ പിക്കപ്പ് വാനും കൂട്ടിയിടിച്ച് പാലക്കാട് സ്വദേശിയായ പിക്ക് അപ്പ് ഡ്രൈവർ മരിച്ചു. ബസ് യാത്രികരായിരുന്ന പത്ത് പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെ തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പിക്കപ്പ് ഡ്രൈവർ രാജേന്ദ്രൻ ആണ് അപകടത്തിൽ മരിച്ചത്. കൂട്ടിയിടിയിൽ തകർന്ന പിക്കപ്പ് വാനിനുള്ളിൽ രാജേന്ദ്രൻ കുടുങ്ങിപ്പോയിരുന്നു. രണ്ടു മണിക്കൂർ നേരത്തെ പ്രയത്നത്തിന് ഒടുവിൽ ക്രെയിൻ ഉപയോഗിച്ച് പാർസൽ പിക്കപ്പ് വാൻ പുറകോട്ട് എടുത്തതിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. കെ.എസ്.ആർ.ടി.സി. ബസ് അമിത വേഗത്തിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. എടപ്പാൾ മേൽപ്പാലത്തിനു മുകളിൽ അടുത്തിടെയായി അപകടങ്ങൾ തുടർക്കഥയാകുകയാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *