
Perinthalmanna Radio
Date: 21-03-2025
പെരിന്തൽമണ്ണ ∙ നഗരസഭയിലെ മുഴുവൻ വീടുകളിലേക്കും തുണിസഞ്ചികൾ നൽകും. മാലിന്യമുക്ത നവകേരളം ക്യാംപെയ്നിന്റെ ഭാഗമായി 28ന് പെരിന്തൽമണ്ണ നഗരസഭയെ ഹരിത ടൗൺ ആയി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണ് തുണിസഞ്ചി വിതരണം. മുനിസിപ്പൽതല ഉദ്ഘാടനം നഗരസഭാധ്യക്ഷൻ പി.ഷാജി, ഡോ.ഫെബിന സീതി–ഡോ.അബ്‌ദുൽ സലാം ദമ്പതികൾക്കു നൽകി നിർവഹിച്ചു. 15,000 തുണി സഞ്ചികൾ പെരിന്തൽമണ്ണ നഗരസഭ തയാറാക്കി വിതരണം ചെയ്യും. ഹരിത കർമസേന അംഗങ്ങൾ വഴിയായാണ് തുണി സഞ്ചികൾ വിതരണം ചെയ്യുക. വൈസ് ചെയർപേഴ്സൻ എ.നസീറ, സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, ഷാൻസി, കെ.ഉണ്ണിക്കൃഷ്ണൻ, കൗൺസിലർമാരായ സക്കീന സൈദ്, പത്തത്ത് ആരിഫ്, പി.എസ്.സന്തോഷ് കുമാർ, ക്ലീൻ സിറ്റി മാനേജർ സി.കെ.വത്സൻ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഡീനു, രാജീവൻ. ടി.ഫൈസൽ, സിഡിഎസ് ചെയർപഴ്സൻ വി.കെ.വിജയ എന്നിവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
