മങ്കടയിലും എൽ.ഡി.എഫ്. സ്ഥാനാർഥി മാറുന്നു; ലീഗ് വിമതനെ പിന്തുണച്ചേക്കും

Share to


Perinthalmanna Radio
Date: 21-03-2026

അങ്ങാടിപ്പുറം: മങ്കട മണ്ഡലത്തിൽ മുസ്‌ലിംലീഗ് വിമതൻ കുന്നത്ത് മുഹമ്മദിനെ സ്ഥാനാർഥിയാക്കാൻ ഇടതു മുന്നണി. സി.പി.എം. പ്രഖ്യാപിച്ച എം.പി. അലവിയെ മാറ്റിയാണ് മുഹമ്മദിനെ സ്വതന്ത്ര സ്ഥാനാർഥിയാക്കാൻ ഒരുങ്ങുന്നത്. മുസ്ലിംലീഗിൻ്റെ മങ്കട മണ്ഡലം പ്രസിഡന്റായിരുന്നു കുന്നത്ത് മുഹമ്മദ്, 25 വർഷത്തിൽ ഏറെയായി എം.എൽ.എ. ആയി തുടരുന്ന മഞ്ഞളാംകുഴി അലിക്ക് ലീഗിൽ നിന്ന് അമിത പരിഗണന ലഭിക്കുന്നു എന്ന പ്രതിഷേധത്തിലാണ് കുന്നത്ത് മുഹമ്മദ് ഏതാനും ദിവസം മുൻപ് ലീഗ് വിട്ടത്. 2001-ലും 2006-ലും സി.പി.എം. സ്വതന്ത്രനായി മങ്കടയിൽ ജയിച്ച മഞ്ഞളാംകുഴി അലി 2011 മുതൽ മുസ്‌ലിംലീഗ് എം.എൽ.എ.യാണ്.

2011-ൽ പെരിന്തൽമണ്ണയിലും തുടർന്ന് മങ്കടയിലും. ഇതിനിടെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ അംഗവുമായി. മണ്ഡലത്തിലെ തിരൂർക്കാട് സ്വദേശിയാണ് കുന്നത്ത് മുഹമ്മദ്. മുസ്‌ലിം ലീഗ്‌ എം.എൽ.എ. ആയി മൂന്ന് ടേം കഴിഞ്ഞ മഞ്ഞളാംകുഴി അലിക്ക് വീണ്ടും അവസരം നൽകുന്നതിൽ ലീഗിലെ വലിയൊരു വിഭാഗത്തിന് പ്രതിഷേധമുണ്ട്. ആ എതിർപ്പും കുന്നത്ത് മുഹമ്മദിൻ്റെ ജനകീയതയും മുതലാക്കാനാവും എന്ന നിഗമനത്തിലാണ് ഇടതു മുന്നണി. കുന്നത്ത് മുഹമ്മദ് സ്വതന്ത്രനായി പത്രിക നൽകി കഴിഞ്ഞാലേ ഇക്കാര്യത്തിൽ തീർപ്പാവൂ. അദ്ദേഹത്തെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അതിനാൽ, സി.പി. എം. ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള സ്ഥാനാർഥി എം.പി. അലവിയും ശനിയാഴ്ച പത്രിക നൽകുന്നുണ്ട്. സി.പി.എം. ജില്ലാ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡൻറുമായ അലവി പ്രചാരണം തുടങ്ങിയിട്ടില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *