ഊട്ടി പുഷ്പമേള മെയ് 26 വരെ നീട്ടി

Share to

Perinthalmanna Radio
Date: 21-05-2024

ഊട്ടി: സസ്യോദ്യാനത്തിൽ നടക്കുന്ന പുഷ്പമേള, റോസ് ഗാർഡനിലെ റോസ് ഷോ തുടങ്ങിയവ 26 വരെ നീട്ടി. കഴിഞ്ഞ 10നു തുടങ്ങിയതാണ് ഇരു മേളകളും. പുഷ്പമേളയുടെ സമാപന സമ്മേളനം  നടത്തിയെങ്കിലും മേള നീട്ടുകയാണെന്നു നീലഗിരി കലക്ടർ എം.അരുണ അറിയിക്കുകയായിരുന്നു. റോസ് ഷോയുടെ സമാപന സമ്മേളനം കഴിഞ്ഞ ഞായറാഴ്ച നടത്തിയിരുന്നു.

വർധിപ്പിച്ച പ്രവേശന ഫീസ് മേളകൾ കഴിയുന്നതു വരെ ബാധകമാക്കും. ഇതനുസരിച്ച് ഊട്ടി സസ്യോദ്യാനത്തിലെ പ്രവേശന നിരക്ക് മുതിർന്നവർക്ക് 125 രൂപയും കുട്ടികൾക്ക് 75 രൂപയുമാണ് (മേളയ്ക്കു മുൻപ് ഇതു യഥാക്രമം 50 രൂപയും 30 രൂപയുമായിരുന്നു). റോസ് ഗാർഡനിൽ ഇപ്പോഴത്തെ പ്രവേശന ഫീസ് മുതിർന്നവർക്കു 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് (മേള തുടങ്ങുന്നതിനു മുൻപ് ഇതു നാൽപതും ഇരുപതും ആയിരുന്നു). വർധിപ്പിച്ച നിരക്കു കാരണം നൂറുകണക്കിനു സന്ദർശകർ തിരികെപ്പോയിരുന്നു.

ഊട്ടിയുടെ ചരിത്രത്തിലാദ്യമാണു പുഷ്പമേളകൾ 16 ദിവസങ്ങളിലായി നടത്തുന്നത്. കനത്ത മഴ കാരണം പൂക്കൾ അഴുകിയ നിലയിലാണുള്ളത്. ഉദ്യാനത്തിലെ ചേറിലൂടെ നടന്നു വേണം പൂക്കൾ ആസ്വദിക്കാൻ. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ സൗകര്യമൊരുക്കാൻ ജനപ്രതിനിധികൾ ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *